Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലിസുകാരന്റെ ആത്മഹത്യ: കര്‍ശന നടപടി വേണമെന്ന് രമേശ് ചെന്നിത്തല

ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പോലിസുകാരെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും അതുകാരണം അവര്‍ക്ക് ആത്മഹത്യചെയ്യേണ്ടിവരുന്നതും ജോലി ഉപേക്ഷിച്ചുപോവേണ്ടിവരുന്നതും കേരളത്തില്‍ ഇതാദ്യമാണ്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലിസുകാരന്റെ ആത്മഹത്യ: കര്‍ശന നടപടി വേണമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: പോലിസിനെ കയറൂരിവിട്ടതിന്റെ ഫലമാണ് പാലക്കാട് ലക്കിടിയില്‍ ആദിവാസി വിഭാക്കാരനായ ഒരു പോലിസുകാരന് ആത്മഹത്യചെയ്യേണ്ടിവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ എആര്‍ ക്യാംപിലെ ആദിവാസി വിഭാഗത്തിലെ മറ്റൊരു പോലിസുകാരന് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ചുപോവേണ്ടിവന്നത് ഈ അടുത്തകാലത്താണ്. ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പോലിസുകാരെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും അതുകാരണം അവര്‍ക്ക് ആത്മഹത്യചെയ്യേണ്ടിവരുന്നതും ജോലി ഉപേക്ഷിച്ചുപോവേണ്ടിവരുന്നതും കേരളത്തില്‍ ഇതാദ്യമാണ്.

സാംസ്‌കാരികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന കേരളത്തിനുതന്നെ ഇത് അപമാനമാണ്. എറണാകുളത്ത് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ ഒരു പോലിസ് ഓഫിസര്‍ക്ക് നാടുവിടേണ്ടിവരികയുണ്ടായി. പിണറായി സര്‍ക്കാരിന് കീഴില്‍ പോലിസില്‍നിന്ന് സഹപ്രവര്‍ത്തകരായ പോലിസുകാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലിസുകാരനായ കുമാര്‍ മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാന്‍ കഴിയാതെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്യുകയാണ് ചെയ്തത്. ഇതിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ക്കശമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it