Kerala

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി:എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ടി ഒ സൂരജിന്റെ ഹരജി ഹൈക്കോടതി തള്ളി

സൂരജിന്റെ ഹരജിക്കെതിരെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.അഴിമതിയില്‍ ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജലന്‍സ് സത്യാവാങ്മൂലം നല്‍കിയിരുന്നത്

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി:എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ടി ഒ സൂരജിന്റെ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സൂരജിന്റെ ഹരജിക്കെതിരെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.അഴിമതിയില്‍ ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജലന്‍സ് സത്യാവാങ്മൂലം നല്‍കിയിരുന്നത്. വിജിലിന്റെ വാദം പരിഗണിച്ച കോടതി സൂരജിന്റെ ഹരജി തള്ളുകയായിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ടി ഒ സൂരജിന്റെ വാദം. അനുമതിയില്ലാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുകിയില്ലെന്ന് സൂരജ് ചൂണ്ടിക്കാട്ടി. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി. മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി വന്നത് 2018 ലാണെന്നും കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണെന്നും മുന്‍കൂര്‍ ്അനുമതി വേണമവമെന്ന വാദം നിലനില്‍ക്കില്ലെന്നു വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു

പാലം അഴിതിയിലൂടെ സര്‍ക്കാരിന് 14.30 കോടി രൂപയാണ് നഷ്ടമാണുണ്ടായതെന്നാണ് വിജിലന്‍സിന്റെ വാദം. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ആര്‍. ഡി. എസിന് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിന് പിന്നാലെ ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി. സൂരജിന്റെ മകന്റെ ഭൂമി ഇടപാടുകളും ദുരൂഹമാണെന്ന് വിജിലന്‍സ് നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി ഒ സൂരജ്. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി.എം ടി തങ്കച്ചന്‍ രണ്ടാം പ്രതിയും ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ് അഞ്ചാം പ്രതി. ടി ഒ സൂരജിന്റെ മൊഴിയാണ് കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണായകമായത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it