Kerala

വിജിലന്‍സ് അറസ്റ്റ് നീക്കം; ആശുപത്രിയിലുള്ള ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ മുന്‍ കൂര്‍ ജാമ്യ ഹരജി നല്‍കിയേക്കും; വിജലിന്‍സ് സംഘം ആശുപത്രിയില്‍

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറ്‌സറ്റ് നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി സൂചന.ഇന്ന് രാവിലെ കോടതി ചേരുന്ന സമയത്ത് മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്യുമെന്നും സൂചനയുണ്ട്

വിജിലന്‍സ് അറസ്റ്റ് നീക്കം; ആശുപത്രിയിലുള്ള ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ മുന്‍ കൂര്‍ ജാമ്യ ഹരജി നല്‍കിയേക്കും; വിജലിന്‍സ് സംഘം ആശുപത്രിയില്‍
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മുന്‍ കൂര്‍ ജാമ്യം തേടികോടതിയെ സമീപിക്കാന്‍ തയാറെടുക്കുന്നതായി സൂചന.ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ വിജിലന്‍സ് സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ആശുപത്രി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയാണ്.വിജിലന്‍സ് സംഘം അറസ്റ്റിന് നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് മുന്‍ കൂര്‍ ജാമ്യഹരജി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.ഇന്ന് രാവിലെ കോടതി ചേരുന്ന സമയത്ത് മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്യുമെന്നും സൂചനയുണ്ട്.

ഇന്ന് രാവിലെ 8.30 ഓടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്നും ഇന്നലെ വൈകിട്ടു മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നുമാണ് വീട്ടുകാര്‍ വിജിലന്‍സിന് നല്‍കിയ വിവരം.തുടര്‍ന്ന് വിജിലന്‍സിന്റെ ഒരു സംഘം വീട്ടില്‍ പരിശോധന നടത്തി മടങ്ങിയെങ്കിലും വീടും പരിസരവും വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടയില്‍ മറ്റൊരു സംഘം ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടുകയും ചെയ്തുവെന്നാണ് വിവരം.അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഇബ്രാംഹിംകുഞ്ഞിനൊപ്പമുണ്ട്.

വിജിലന്‍സിന്റെ ഒരു സംഘം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.ഇതിനിടയില്‍ അറസ്റ്റ് നീക്കം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഇന്നലെ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും പറയപ്പെടുന്നു.പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടി ടി ഒ സൂരജ്, കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ എം ഡി അടക്കമുള്ളവരെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ് അടക്കം മൊഴിയും നല്‍കിയിരുന്നു.തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it