Kerala

പാലാരിവട്ടം അപകടം പൊതുമരാമത്തിന്റെ വീഴ്ചയെന്ന് ജലഅതോറിറ്റി;വിശദീകരണം ചോദിച്ച് മനുഷ്യാവകാശ കമ്മീഷന്‍

2019 ഡിസംബര്‍ 12 നാണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം പൈപ്പ് ലൈനിലെ ചോര്‍ച്ച കാരണം രൂപപ്പെട്ട കുഴിയില്‍ വീണ് വരാപ്പുഴ സ്വദേശിയായ യദുലാല്‍ എന്ന യുവാവ് പിന്നാലെയെത്തിയ ലോറി കയറി മരിച്ചത്.പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ കുഴലില്‍ ചോര്‍ച്ച ഉണ്ടായിരുന്നതായി 2019 സെപ്റ്റംബര്‍ 17 ന് ബന്ധപ്പെട്ട ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയില്‍പ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 18 ന് ചോര്‍ച്ച പരിഹരിക്കാനുള്ള അനുമതിക്കായി പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് പ്രതികരിച്ചില്ല.

പാലാരിവട്ടം അപകടം പൊതുമരാമത്തിന്റെ വീഴ്ചയെന്ന് ജലഅതോറിറ്റി;വിശദീകരണം ചോദിച്ച് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റിയുടെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായ കേരള ജലഅതോരിറ്റി. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് വിശദമായ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.കേരള ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് ഗുരുതര പിഴവുണ്ടെന്ന് വ്യക്തമാക്കിയത്.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ കുഴലില്‍ ചോര്‍ച്ച ഉണ്ടായിരുന്നതായി 2019 സെപ്റ്റംബര്‍ 17 ന് ബന്ധപ്പെട്ട ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയില്‍പ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 18 ന് ചോര്‍ച്ച പരിഹരിക്കാനുള്ള അനുമതിക്കായി പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് പ്രതികരിച്ചില്ല. 2018 ജനുവരി 5 നുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയും പൊതുമരാമത്ത് ആവശ്യപ്പെടുന്ന റിസ്റ്റോറേഷന്‍ ചാര്‍ജ്ജും അടച്ചാല്‍ മാത്രമേ അടിയന്തിര അറ്റകുറ്റ പണികളാണെങ്കിലും ജല അതോറിറ്റിക്ക് നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

2019 ഡിസംബര്‍ 12 നാണ് പൈപ്പ് ലൈനിലെ ചോര്‍ച്ച കാരണം രൂപപ്പെട്ട കുഴിയില്‍ വീണ് വരാപ്പുഴ സ്വദേശിയായ യദുലാല്‍ എന്ന യുവാവ് പിന്നാലെയെത്തിയ ലോറി കയറി മരിച്ചത്.യുവാവ് മരിച്ച ദിവസം ചോര്‍ച്ച പരിഹരിക്കാന്‍ കലക്ടറേറ്റില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോര്‍ച്ച പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയതായും ജല അതോറിറ്റി അറിയിച്ചു. 2019 സെപ്റ്റംബര്‍ 18 ന് ജല അതോറിറ്റി വിവരം അറിയിച്ചിട്ടും ഡിസംബര്‍ 12 വരെ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്. എറണാകുളം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (പൊതുമരാമത്ത്) ഉടന്‍ റിപോര്‍ട്ട് ഹാജരാക്കണം. കേസ് മാര്‍ച്ച് 27 ന് രാവിലെ 11 ന് ആലുവ ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

Next Story

RELATED STORIES

Share it