Kerala

പന്തീരങ്കാവ് യുഎപിഎ കേസ്: താഹ ഹാജരാകാന്‍ എത്തി;ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് താഹ

ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് താഹ ഫസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എന്‍ ഐ എ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ താന്‍ കോടതിയില്‍ ഹാജരാകുകയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി താഹ ഫസല്‍ പറഞ്ഞു

പന്തീരങ്കാവ് യുഎപിഎ കേസ്: താഹ ഹാജരാകാന്‍ എത്തി;ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ   അപ്പീല്‍ നല്‍കുമെന്ന് താഹ
X

കൊച്ചി: പന്തീരാങ്കാവില്‍ മാവാവോദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത താഹ ഫസല്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഹാജരാകാനെത്തി.ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് താഹ ഫസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എന്‍ ഐ എ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ താന്‍ കോടതിയില്‍ ഹാജരാകുകയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി താഹ ഫസല്‍ പറഞ്ഞു.

തന്റെ ജാമ്യം റദ്ദാക്കലിനു കാരണമായി ഹൈക്കോടതി എന്താണ് കണ്ടെത്തല്‍ നടത്തിയതെന്ന് അറിയില്ലെന്നും ഉത്തരവ് താന്‍ വായിച്ചിട്ടില്ലെന്നും താഹ ഫസല്‍ പറഞ്ഞു.താന്‍ ജോലി സ്ഥലത്തായിരുന്നു അപ്പോഴാണ് ജാമ്യം റദ്ദാക്കിയ വിവരം അഭിഭാഷകന്‍ വിളിച്ചു പറഞ്ഞതെന്നും താഹ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.സുപ്രിം കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസിനെ കുറിച്ച് കുടുതല്‍ ഒന്നും ഈ ഘട്ടത്തില്‍ പറയാന്‍ താല്‍പര്യമില്ലെന്നും താഹ പറഞ്ഞു.

കേസില്‍ താഹ ഫസലിനും അലന്‍ ഷുഹൈബിനും നേരത്തെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും താഹ ഫസിന്റെ ജാമ്യം എന്‍ ഐ എയുടെ അപ്പീലിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു അലന്‍ ഷുഹൈബിന് ജാമ്യത്തില്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അലന്‍ ഷുഹൈബിന്റെ പ്രായവും അസുഖവും കണക്കിലെടുത്താണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്.താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

താഹ ഉടന്‍ തന്നെ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങാനായി എത്തിയത്.2019 നവംബര്‍ ഒന്നിനാണ് മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്.കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it