Kerala

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം: ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ദുര്‍വ്യയം ചെയ്യുന്ന സര്‍ക്കാറിനുള്ള താക്കീത്: കോണ്‍ഗ്രസ്

ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ദുര്‍വ്യയം ചെയ്യുന്ന പിണറായി സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണിത്

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം:  ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ദുര്‍വ്യയം ചെയ്യുന്ന സര്‍ക്കാറിനുള്ള താക്കീത്: കോണ്‍ഗ്രസ്
X
കണ്ണൂര്‍: അന്വേഷണ പ്രഹസനം നടത്തി സാക്ഷികളുടെ വാക്കിനേക്കാള്‍ കുറ്റവാളികളുടെ വാക്കുകള്‍ കേട്ട് ക്രിമിനലുകളെ രക്ഷിക്കാന്‍ കുറ്റപത്രം തയ്യാറാക്കിയ പിണറായി സര്‍ക്കാറിന്റെ വിശ്വാസ്യതയില്ലാത്ത അന്വേഷണ സംഘത്തിന് മുഖത്തേറ്റ ശക്തമായ പ്രഹരമാണ് പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിലൂടെ വ്യക്തമാവുന്നതെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ദുര്‍വ്യയം ചെയ്യുന്ന പിണറായി സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണിത്. നാടിന്റെ പൊന്നോമനകളായ ചെറുപ്പക്കാരെ രാഷ്ട്രീയ വൈരാഗ്യം മൂലം വെട്ടിനുറുക്കിയ ക്രിമിനല്‍ സംഘത്തെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ എത്തിക്കണം. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ ക്രിമിനലുകളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി സിബിഐ അന്വേഷണം ഇല്ലാതാക്കാന്‍ ഖജനാവിലെ പണം ചെലവാക്കി സുപ്രിംകോടതിയില്‍ നിന്നു സീനിയര്‍ വക്കീലന്‍മാരെ ഉപയോഗിച്ച് വാദിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തപ്പോള്‍ വേട്ടക്കാരെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാറിന്റെ ക്രിമിനല്‍ മനോഭാവം ജനങ്ങള്‍ മനസ്സിലാക്കിയതാണ്. കൊടും കുറ്റവാളി സംഘത്തിന് സിപിഎം പിന്തുണയില്‍ സ്വതന്ത്രമായി വിഹരിക്കാനും ഏത് നീചപ്രവര്‍ത്തി ചെയ്താലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടെന്ന് തെളിയിക്കുന്ന പിണറായി സര്‍ക്കാര്‍ വീണ്ടും ക്രിമിനലുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താല്‍ നീതിസംരക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയും നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഈ നാടിന്റെ പൊതു സമൂഹത്തിന്റെ പ്രതികരണം പിണറായിക്ക് നേരില്‍ കാണാമെന്ന് ഓര്‍മിപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it