Kerala

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ വില ലിറ്ററിന് 85 രൂപ കടന്നു, ഡീസല്‍ 80 ലേക്ക്

കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാവുന്നത്. ഇപ്പോള്‍ ഇന്ധനവില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്.

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ വില ലിറ്ററിന് 85 രൂപ കടന്നു, ഡീസല്‍ 80 ലേക്ക്
X

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാവുന്നത്. ഇപ്പോള്‍ ഇന്ധനവില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. 2018 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. 18 ദിവസത്തിന് ഇടയില്‍ ഡീസല്‍ ലിറ്ററിന് കൂടിയത് 3.57 രൂപയാണ്. ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും വര്‍ധിച്ചു.

പല ജില്ലകളിലും പെട്രോള്‍ വില 85 കടന്നു. ഡീസല്‍ വില 80ന് അടുത്തെത്തി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96 ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്.

Next Story

RELATED STORIES

Share it