Kerala

പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല; ഹൈക്കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം

പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവന്നാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു

പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല; ഹൈക്കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം
X

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ഹൈക്കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചു കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവന്നാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനയെ തുടര്‍ന്ന് അവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

അതിനാല്‍ നിലവില്‍ ജിഎസ്ടി ഏര്‍പ്പെടുത്തേണ്ടെന്നാണ് ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ വിശദമായ പരിശോധന നടത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം ഉല്‍പന്നങ്ങളില്‍ ചുമത്തിയിട്ടുള്ള നികുതിയെന്നു സര്‍ക്കാര്‍ വാദിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പുനരുജ്ജീവനത്തിനുമായി വലിയ തുക ആവശ്യമായിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതു ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.

Next Story

RELATED STORIES

Share it