Kerala

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് പുതിയ വീടും സ്ഥലവും നല്‍കും

പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസമാണ് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് പുതിയ വീടും സ്ഥലവും നല്‍കും
X

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് റവന്യു ഭൂമി നല്‍കാനും കമ്പനി വീട് നിർമ്മിച്ചു നല്‍കാനും തീരുമാനം. തോട്ടം തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കിയ കുറ്റിയാര്‍ വാലിയിലായിരിക്കും ഇവര്‍ക്കും ഭൂമി നല്‍കുക. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസമാണ് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കുന്നതിനും കമ്പനി വീട് നിർമ്മിച്ചു നല്‍കുന്നതിനും തീരുമാനമായി. കുറ്റിയാര്‍ വാലിയില്‍ ഇവര്‍ക്ക് ഭൂമി പതിച്ച് നൽകും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഭൂമി അളന്ന് തിരിച്ച് പട്ടയം നല്‍കുന്നതിനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ ഇവിടെ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തൊഴിലാളികള്‍ക്ക് കൈമാറും.

Next Story

RELATED STORIES

Share it