Kerala

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: നാദാപുരത്ത് ബി നൗഷാദ് പതാക ഉയര്‍ത്തി

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: നാദാപുരത്ത് ബി നൗഷാദ് പതാക ഉയര്‍ത്തി
X
നാദാപുരം: രൂപീകരണ ദിനാചരണത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പോപുലര്‍ ഫ്രണ്ട് ഡേ പരിപാടികള്‍ക്ക് തുടക്കമായി. നാദാപുരത്ത് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബി നൗഷാദ് പതാക ഉയര്‍ത്തി. കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി എ ഹാരിസ്, സെക്രട്ടറി അബ്ദുന്നാസിര്‍ തുറയൂര്‍, സി കെ അബ്ദുര്‍ റഹീം, കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പങ്കെടുത്തു. വൈകുന്നേരം 4.45ന് നാദാപുരത്ത് തലശ്ശേരി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബുബക്കര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി എ ഫൈസല്‍ മൗലവി, എന്‍ഡബ്ല്യുഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫരീദാ ഹസന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി പങ്കെടുക്കും.





Next Story

RELATED STORIES

Share it