Kerala

തീര്‍ത്ഥാടനം മനുഷ്യ മനസിനെ വിശാലമാക്കുന്നു: സി മുഹമ്മദ് ഫൈസി

തീര്‍ത്ഥാടനം മനുഷ്യ മനസിനെ വിശാലമാക്കുന്നു: സി മുഹമ്മദ് ഫൈസി
X

ജിദ്ദ: ഏതൊരു മത വിഭാഗത്തിന്റെയും തീര്‍ത്ഥാടനം മനുഷ്യ മനസിനെ വിശാലമാക്കുന്നവെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ സാംസ്‌കാരിക കേരളത്തിലടക്കം മനുഷ്യ മനസ്സുകള്‍ സ്വന്തത്തിലേക്ക് ചുരുങ്ങുകയും വികലമായ ചിന്തകള്‍ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ പുണ്ണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മനുഷ്യന്റെ മനസ്സുകള്‍ വിശാലമായി മാനവ സൗഹൃദ്ദങ്ങള്‍ക്ക് വഴി ഒരുക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനമാണ് ഹജ്ജ് എന്നും അദ്ദേഹം പറഞ്ഞു

പ്രശ്‌നങ്ങള്‍ കേള്‍ക്കുക പരിഹാരം നിര്‍ദ്ദേശിക്കുക അതിനായി പ്രവര്‍ത്തിക്കുക എന്ന മലയാളികള്‍ക്ക് മാത്രമുള്ള പ്രകൃതം ലോകത്ത് എവിടെയും നമ്മുക്ക് കാണാന്‍ സാധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളി സന്നദ്ധ സംഘടനകളുടെ ഹജ്ജ് വളന്റീയര്‍ സേവനം. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര ഗവര്‍മെന്റ് തന്നെ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തി സന്നദ്ധ സംഘടനകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഹജ്ജ് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാന്‍ സഹായിച്ചു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങള്‍ കേരള ഹജ്ജ് കമ്മിറ്റിക്കും ലഭിച്ചിട്ടുണ്ട്. കേരള ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി എല്ലാ സന്നദ്ധ സംഘടകളെയും വളന്റീയര്‍മാരെയും അനുമോദിക്കുന്നു. കൂടുതല്‍ അനുമോദനങ്ങള്‍ക്കും പ്രശംസകള്‍ക്കും അവര്‍ അര്‍ഹരാണെന്നും സി മുഹമ്മദ് ഫൈസി കൂട്ടിച്ചേര്‍ത്തു

ഇന്ത്യയിലെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കേരള, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് എത്തുന്നത്. കേരളത്തിലെ മതപരമായ സാഹചര്യങ്ങളും ഗള്‍ഫ് സ്വാധീനവുമാണ് ഹാജ്ജിമാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് കാരണം എന്നാണ് മനസ്സിലാക്കുന്നത്. മൂന്ന് എംബാര്‍കേഷന്‍ പോയിന്റുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമേയുള്ളു. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ജന പ്രതിനിധികളെയും സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഹറമില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കിയതിലൂടെ സഫ മര്‍വയുടെയും സംസത്തിന്റെയും ഹാജര്‍ ബീവിയുടെയും ചരിത്രം കൂടുതല്‍ അനുസ്മരിക്കപ്പെടുന്നു. ഹജ്ജില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം കൂടുതല്‍ പ്രസക്തമാകുന്നു. വനിതാ തീര്‍ത്ഥാടകര്‍ക്കായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍മ്മിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട സേവനങ്ങള്‍ ഹാജ്ജിമാര്‍ക്ക് ലഭിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഗവര്‍മെന്റ് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി നടപ്പിലാക്കുന്ന പുതിയ വിസാ നടപടികളെ കുറിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി 470 കെട്ടിടങ്ങളിലായി 3500 മുറികളും 600 ബസുകളും ഒരുക്കിയിരുന്നു. ഹാജ്ജിമാര്‍ക്കായി സൗദി ഭരണകൂടം സൗജന്യ ചികില്‍ത്സയാണ് നല്‍കിയത്.


Next Story

RELATED STORIES

Share it