Kerala

പി കെ ശ്രീമതിയെ സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലക്കി പിണറായി വിജയന്‍; ആരോപണം നിഷേധിച്ച് പി കെ ശ്രീമതി

പി കെ ശ്രീമതിയെ സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലക്കി പിണറായി വിജയന്‍; ആരോപണം നിഷേധിച്ച് പി കെ ശ്രീമതി
X

തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ പി കെ ശ്രീമതിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് വിലക്കി മുഖ്യമന്ത്രിയും പി ബി അംഗവുമായ പിണറായി വിജയന്‍. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് പി കെ ശ്രീമതി ഇറങ്ങിപ്പോയി. ഈമാസം 19ന് തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പി കെ ശ്രീമതിയുടെ മുഖത്ത് നോക്കി പിണറായി വിജയന്‍ പ്രായപരിധി ഇളവ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ബാധകമല്ലേയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മറ്റു നേതാക്കളെല്ലാം മൗനികളായി.

എന്നാല്‍, കേന്ദ്ര കമ്മിറ്റി എന്ന നിലയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടാകുന്നതാണ് പാര്‍ട്ടി പതിവെന്ന് ശ്രീമതി ടീച്ചര്‍ പിണറായിക്ക് മറുപടി നല്‍കി. ഒപ്പം പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി എം.എ ബേബിയോടും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷോടും ചോദിച്ചപ്പോള്‍ സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ യോഗത്തിന് എത്തിയതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

എന്നാല്‍, മറ്റു നേതാക്കള്‍ പ്രതികരിക്കാതിരിക്കുകയും കേരളത്തില്‍ താങ്കള്‍ക്ക് പ്രത്യേക ഇളവൊന്നുമില്ല, മഹിളാ അസോസിയേഷന്‍ ദേശീയ നേതാവെന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് താങ്കള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര കമ്മറ്റിയില്‍ മാത്രമാണ് ഇളവെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു വാദിച്ചതോടെ യോഗത്തില്‍നിന്ന് പി.കെ ശ്രീമതി ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.കെ ശ്രീമതി പങ്കെടുത്തെങ്കിലും ഇത് ആരും ചോദ്യം ചെയ്തില്ലെന്നാണ് വിവരം. എന്നാല്‍ പി കെ ശ്രീമതി വാര്‍ത്തകള്‍ നിഷേധിച്ചു. തന്നെക്കുറിച്ച് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമെന്നാണെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.





Next Story

RELATED STORIES

Share it