Kerala

ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ല: പി ജെ ജോസഫ്

തെറ്റ് തിരുത്തിയാൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് തിരിച്ചു വരാം. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണെന്ന നിലപാടാണ് ജോസ് കെ മാണിയുടേത്.

ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ല: പി ജെ ജോസഫ്
X

തിരുവനന്തപുരം: ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് പി ജെ ജോസഫ്. കേരളാ കോൺഗ്രസ് (എം) അധികാര തർക്കത്തിൽ ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളിയ സാഹചര്യത്തിലാണ് ജോസഫിന്റെ പ്രതികരണം. തെറ്റ് തിരുത്തിയാൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് തിരിച്ചു വരാം. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണെന്ന നിലപാടാണ് ജോസ് കെ മാണിയുടേത്. ഇന്നത്തെ പാർലമെന്ററി പാർട്ടി യോഗത്തിനും മാറ്റമില്ല. പാർലമെന്ററി പാർട്ടി യോഗം നേരത്തെ നടക്കേണ്ടതാണ്. ജോസ് കെ മാണി ക്കൊപ്പം നിൽക്കുന്ന റോഷി അഗസ്റ്റിനും ജയരാജും ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നത്തേക്ക് യോഗം മാറ്റിയതെന്നും ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it