Kerala

പ്ലസ്‌വണ്‍: തെക്കന്‍ ജില്ലകളില്‍ അധികമുള്ള സീറ്റ് മലപ്പുറം ജില്ലക്ക് അനുവദിക്കുക- എസ്ഡിപിഐ

പ്ലസ്‌വണ്‍: തെക്കന്‍ ജില്ലകളില്‍ അധികമുള്ള സീറ്റ് മലപ്പുറം ജില്ലക്ക് അനുവദിക്കുക- എസ്ഡിപിഐ
X

മലപ്പുറം: പുതിയ അധ്യയനവര്‍ഷത്തില്‍ പ്ലസ്‌വണ്ണിന് ജില്ലയില്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ജില്ലയോടുള്ള കടുത്ത അവഗണനയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ലയില്‍ പ്ലസ്‌വണ്ണിന് അര്‍ഹത നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കാവശ്യമുള്ള സീറ്റുകള്‍ ലഭിക്കാതെ പ്രയാസപ്പെടുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ അനവധി ബാച്ചുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ തെക്കന്‍ ജില്ലകളില്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുകയും നിലവിലുള്ള അധ്യാപകരെ മലപ്പുറത്ത് നിയമിക്കുകയും സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ മലപ്പുറത്തെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച് അഷ്‌റഫ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, മുസ്തഫാ പാമങ്ങാടന്‍, മുര്‍ഷിദ് ഷമിം, ജില്ലാ ട്രഷറര്‍ കെസി സലാം, എ കെ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it