- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോക്സോ കേസ്; നടന് കൂട്ടിക്കല്‍ ജയചന്ദ്രന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രിംകോടതി പരിഗണിക്കും. നടന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. അതേസമയം കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ നടന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
കൂട്ടിക്കല്‍ ജയചന്ദ്രന് നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയുടെ ബെഞ്ചിന് മുമ്പാകെയായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. മുതിര്‍ന്ന അഭിഭാഷകന് ആര്. ബസന്ത് തങ്ങള്‍ക്കുവേണ്ടി ഹാജരാകുമെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഇപ്പോഴത്തെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തേ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. ഈ ഇടക്കാല ഉത്തരവ് ബുധനാഴ്ചവരെ നീട്ടിക്കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പോലിസാണ് നടന് ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്കിയ പരാതി പോലിസിനു കൈമാറുകയായിരുന്നു. നടനെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം.
RELATED STORIES
സ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT