- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു
പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോട്ടയം: പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് (47) അന്തരിച്ചു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1974ല്‍ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. അച്ഛന്‍ മയിലന്‍, അമ്മ ചെല്ലമ്മ. 2009ല്‍ പുറത്തിറങ്ങിയ പാലറ്റ് ആണ് ബിനുവിന്റെ ആദ്യ കവിതാ സമാഹാരം. അവര്‍ കുഞ്ഞിനെ തേടുമ്പോള്‍ (2013), തമിഴ് കവി എന്‍ ഡി രാജ്കുമാറിന്റെ സമ്പൂര്‍ണ കവിതകള്‍, ഒലിക്കാതെ ഇളവേനല്‍ എന്ന ഇലങ്കന്‍ പെണ്‍ കവിതകള്‍ എന്നിവയാണ് മറ്റു കവിതകള്‍.
സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവല്‍ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. അടുത്തിടെ പ്രസിദ്ധീകരിച്ച പാലുവം പെണ്ണ് എന്ന ദീര്‍ഘകാവ്യം ശ്രദ്ധേയമായിരുന്നു. എംജി, മദ്രാസ്, കേരള സര്‍വകലാശാലകള്‍ ബിനുവിന്റെ കവിതകള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യന്‍ ദളിത് ആന്തോളജിയിലും ബിനു എം പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു.
മികച്ച പുല്ലാങ്കുഴല്‍ വാദകന്‍ കൂടിയായ അദ്ദേഹം ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പിളി കെ ആര്‍ ആണ് ബിനുവിന്റെ ഭാര്യ. മരണാനന്തര ചടങ്ങുകള്‍ നാളെ രാവിലെ 11ന് മാവേലിക്കര പള്ളിപ്പാട് വീട്ടുവളപ്പില്‍ നടക്കും.
RELATED STORIES
കഞ്ചാവ് വളര്‍ത്തിയ തൊഴിലാളി അറസ്റ്റില്‍
19 March 2025 5:44 PM GMTടിപ്പറില്‍ സ്കൂട്ടര്‍ ഇടിച്ച് നഴ്സിങ് വിദ്യാര്‍ഥി മരിച്ചു
19 March 2025 5:40 PM GMTന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പില്‍ 3000 കോടി...
19 March 2025 5:09 PM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം: എം ജെ ഫ്രാന്‍സിസിനെ ലോക്കല്‍...
19 March 2025 4:25 PM GMT''ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി...
19 March 2025 2:58 PM GMTനിലമ്പൂര്‍ എടക്കരയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; എട്ടുപേര്‍...
19 March 2025 2:46 PM GMT