Kerala

പോലിസ് ആക്ട് ഭേദഗതി: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തള്ളി മന്ത്രി

സമൂഹമാധ്യമങ്ങളില്‍ അശ്ലീല ഭാഷ ഉപയോഗിച്ച് പ്രചാരണവും ആക്ഷേപവും നടത്തുന്ന സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിലവിലുള്ള നിയമത്തിലെ അപര്യാപ്തതമൂലം കഴിയാത്ത പശ്ചാത്തലത്തിലാണ് ഭേദഗതി എന്നും മന്ത്രി പറഞ്ഞു.

പോലിസ് ആക്ട് ഭേദഗതി: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തള്ളി മന്ത്രി
X

തിരുവനന്തപുരം: കേരള പോലിസ് ആക്ടില്‍ ഭേദഗതി വരുത്തിയ നടപടി മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മന്ത്രി എ.കെ ബാലന്‍.സമൂഹമാധ്യമങ്ങളില്‍ അശ്ലീല ഭാഷ ഉപയോഗിച്ച് പ്രചാരണവും ആക്ഷേപവും നടത്തുന്ന സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിലവിലുള്ള നിയമത്തിലെ അപര്യാപ്തതമൂലം കഴിയാത്ത പശ്ചാത്തലത്തിലാണ് ഭേദഗതി എന്നും മന്ത്രി പറഞ്ഞു. നിലവില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കഴിയാത്തത് നിയമം കൈയിലെടുക്കാന്‍ ഇരകളെ പ്രേരിപ്പിക്കുകയാണ്.ഈ സാഹചര്യം സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും. പ്രതിപക്ഷനേതാവ് ഇക്കാര്യം മനസിലാക്കേണ്ടതായിരുന്നുവെന്നും എ.കെ ബാലന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ സംസ്‌കാരത്തിനും സമാധാനത്തിനും വെല്ലുവിളിയായി മാറിയ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടിലെ 118എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it