- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് ആക്ട് ഭേദഗതി അമിതാധികാരത്തെ ബലപ്പെടുത്താന്‍: സാംസ്‌കാരിക പ്രവര്‍ത്തകര്‍
വ്യക്തിയുടെ സല്‍പ്പേരിനും, കീര്‍ത്തിക്കും അപകീര്‍ത്തിയും, അപമാനവും, ഭീഷണിയും, അപകടത്തിനുമിടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കം വിവിധ തരത്തിലുള്ള സാമൂഹികമാധ്യമങ്ങള്‍ വഴി നിര്‍മിക്കുകയും, വിനിമയം ചെയ്യുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.

കോഴിക്കോട്: സൈബര്‍ കുറ്റകത്യങ്ങള്‍ തടയുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'കേരള പോലിസ് ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഒരുപാധിയാണെന്ന് സാംസ്‌കാരികപ്രവര്‍ത്തകര്‍.
പ്രമുഖര്‍ ഒപ്പുവച്ച പ്രസ്താവനയുടെ പൂര്‍ണരൂപം:
അമിതാധികാര നിയമങ്ങളുടെ ചരിത്രവഴികള്‍ അതാണ് ഓര്‍മിപ്പിക്കുന്നത്. ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധവും, അഭിപ്രായസ്വാതന്ത്യത്തിന്മേലുള്ള കൈകടത്തലുമാണെന്നു ഞങ്ങള്‍ കരുതുന്നു. പോലിസ് ആക്ടില്‍ പുതുതായി 118-എ എന്ന വകുപ്പ് കൂട്ടി ചേര്‍ക്കുന്നതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാന്‍ പോലിസിനു കഴിയുമെന്ന ന്യായമാണ് ഭേദഗതിയെ നീതികരിക്കുന്നതിനായി മുന്നോട്ടുവച്ചിട്ടുള്ളത്.
പോലിസിന് അമിതാധികാരം പ്രദാനം ചെയ്യുന്ന ഇത്തരം ഭേദഗതികള്‍ ദുരുപദിഷ്ടവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. വ്യക്തിയുടെ സല്‍പ്പേരിനും, കീര്‍ത്തിക്കും അപകീര്‍ത്തിയും, അപമാനവും, ഭീഷണിയും, അപകടത്തിനുമിടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കം വിവിധ തരത്തിലുള്ള സാമൂഹികമാധ്യമങ്ങള്‍ വഴി നിര്‍മിക്കുകയും, വിനിമയം ചെയ്യുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.
അങ്ങനെയുളള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലിസിനു സ്വമേധയാ കേസെടുക്കുന്നതിന് നിയമപരമായ അധികാരം നല്‍കുന്ന ഈ ഭേദഗതി ഇതിനകംതന്നെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 3-കൊല്ലം തടവോ, അല്ലെങ്കില്‍ 10,000 രൂപ പിഴയോ അതുമല്ലെങ്കില്‍ തടവും, പിഴയും ചേര്‍ന്ന ശിക്ഷയാണ് ലഭിക്കുക. നിലവിലുളള നിയമങ്ങള്‍ പ്രകാരംതന്നെ മേല്‍പ്പറഞ്ഞ നിലയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെ തടയുന്നതിനും നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. നിയമങ്ങളുടെ അഭാവമല്ല നിയമം നടപ്പാക്കുന്നതില്‍ പുലര്‍ത്തുന്ന അലംഭാവമാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തുണയാവുന്നത്. ഇന്റര്‍നെറ്റ് ലഭ്യതയും, സ്വകാര്യതയും മൗലികാവശാമാക്കിയ സുപ്രിംകോടതി വിധികളുടെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഭേദഗതി.
അവക്ത്യവും, അയഞ്ഞതുമായ പദാവലികള്‍ ഉപയോഗിക്കുന്നതിന്റെ അപകടം സുപ്രിംകോടതി വിധികളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണെങ്കിലും അതിന്റെ ഉള്‍ക്കാഴ്ചകള്‍ ഒന്നുംതന്നെ നിര്‍ദിഷ്ട ഭേദഗതി ഉള്‍ക്കൊണ്ടിട്ടില്ല. സൈബറിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ആക്രമണവും, വ്യക്തിഹത്യയും വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ടു വരുന്നത്.
സ്ത്രീകളുടെ അന്തസ്സും, വ്യക്തിത്വവും ഉറപ്പു വരുത്തുന്നതിനു പകരം സൈബര്‍ പോലിസിങ്ങിനു നിയമസാധുത നല്‍കുന്നതിനാണ് ഇപ്പോഴത്തെ നിയമം സഹായിക്കുക. ജനാധിപത്യവിരുദ്ധവും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഈ നിയമനിര്‍മാണത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബന്ധപ്പെട്ട അധികാരികളോടു ഞങ്ങള്‍ വിനീതമായി ആവശ്യപ്പെടുന്നു.
പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍
ബി ആര്‍ പി ഭാസ്‌കര്‍
സച്ചിദാനന്ദന്‍
ജെ ദേവിക
എം എന്‍ രാവുണ്ണി
ബി രാജീവന്‍
കെ മുരളി
എം കുഞ്ഞാമന്‍
ഡോ: കെ ടി റാം മോഹന്‍
റഫീഖ് അഹമ്മദ്
സി ആര്‍ നീലകണ്ഠന്‍
പി എന്‍ ഗോപീകൃഷ്ണന്‍
പ്രമോദ് പുഴങ്കര
ഡോ: പ്രിയ പി പിള്ള
ശ്രീജ നെയ്യാറ്റിന്‍കര
കെ പി സേതുനാഥ്
കെ സി ഉമേഷ് ബാബു യു.ജയചന്ദ്രന്‍
എം എം ഖാന്‍
ഡോ: പി എന്‍ ജയചന്ദ്രന്‍
സി പി റഷീദ്
അഡ്വ: തുഷാര്‍ നിര്‍മല്‍ സാരഥി
അഡ്വ: പി എ പൗരന്‍
അഡ്വ: കസ്തൂരി ദേവന്‍, സുനില്‍ മക്തബ്
എം എല്‍ ജോണി
റാസിക്ക് റഹിം
ജേക്കബ് ലാസര്‍
ആര്‍ അജയന്‍
എ എം നദ്‌വി
വി വി വേണുഗോപാല്‍
RELATED STORIES
ആരോഗ്യ സംരക്ഷണത്തില് ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്ജിനെ...
11 July 2025 6:14 PM GMTജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTഷാജന് സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്നോട്ടത്തില്...
11 July 2025 1:27 PM GMTസുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്...
11 July 2025 1:15 PM GMTവിമര്ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി...
11 July 2025 10:50 AM GMTജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് സെന്സര്...
11 July 2025 7:52 AM GMT