Kerala

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചവരില്‍നിന്ന് പോലിസ് പിഴയായി ഈടാക്കിയത് 14.8 ലക്ഷം രൂപ

ക്വാറന്റൈന്‍ ലംഘിച്ച ഒമ്പതു പേര്‍ ഉള്‍പ്പെടെ 258 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ കളക്ടര്‍ രൂപീകരിച്ച ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധനയെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ക്ക് പുറമെയാണിത്.

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചവരില്‍നിന്ന് പോലിസ് പിഴയായി ഈടാക്കിയത് 14.8 ലക്ഷം രൂപ
X

കോട്ടയം: ആഗസ്ത് 24 മുതല്‍ സപ്തംബര്‍ രണ്ടുവരെ കോട്ടയം ജില്ലയില്‍ കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍നിന്ന് പിഴയിനത്തില്‍ പോലിസ് ഈടാക്കിയത് 14.8 ലക്ഷം രൂപ. സമൂഹിക അകലം പാലിക്കാത്തതിന് 6,900 പേര്‍ക്കും മാസ്‌ക് ധരിക്കാത്തതിന് 4,301 പേര്‍ക്കും പിഴയൊടുക്കേണ്ടിവന്നു. ഏറ്റവും കൂടുതല്‍ തുക പോലിസ് പിഴയിനത്തില്‍ ഈടാക്കിയത് ആഗസ്ത് 29നാണ്- 203400 രൂപ.

ക്വാറന്റൈന്‍ ലംഘിച്ച ഒമ്പതു പേര്‍ ഉള്‍പ്പെടെ 258 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ കളക്ടര്‍ രൂപീകരിച്ച ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധനയെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ക്ക് പുറമെയാണിത്. എല്ലാ കേന്ദ്രങ്ങളിലും പോലിസ് പരിശോധന തുടരുമെന്ന് ജില്ലാ പോലിസ് മേധാവി ജി ജയദേവ് അറിയിച്ചു.

കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് രൂപീകരിച്ച ക്വിക്ക് റെസ്പോണ്‍സ് ടീമുകള്‍ വില്ലേജ് തലത്തിലുള്ള പരിശോധന തുടരുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണം എന്നീ വകപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാര്‍ക്കറ്റുകള്‍, തുടങ്ങിയ കേന്ദ്രങ്ങളില്‍ രോഗപ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഓണത്തോടുബന്ധിച്ച് ഇവര്‍ നടത്തിയ ഊര്‍ജിത പരിശോധനയില്‍ 1,260 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it