Kerala

ക്യാംപില്‍ പോലിസുകാര്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം ഫെയ്‌സ്ബുക്ക് ലൈവിട്ട ഗ്രാമപ്പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദനം

ലോക്ക് ഡൗണ്‍ സമയത്ത് ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമപ്പഞ്ചായത്ത് അംഗം സുഹൈല്‍ അത്താണിക്കല്‍ ദൃശ്യം ഫെയ്‌സ്ബുക്കില്‍ ലൈവിടുകയായിരുന്നു.

ക്യാംപില്‍ പോലിസുകാര്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം ഫെയ്‌സ്ബുക്ക് ലൈവിട്ട ഗ്രാമപ്പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദനം
X

പരപ്പനങ്ങാടി: ക്യാംപില്‍ പോലിസുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി ലൈവിട്ട ഗ്രാമപ്പഞ്ചായത്ത് അംഗത്തെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ സുഹൈല്‍ അത്താണിക്കലിനെയും ഗ്രാമപ്പഞ്ചായത്ത് ഡ്രൈവര്‍ നിസാമുവിനെയും കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്ക് ഡൗണ്‍ സമയത്ത് ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമപ്പഞ്ചായത്ത് അംഗം സുഹൈല്‍ അത്താണിക്കല്‍ ദൃശ്യം ഫെയ്‌സ്ബുക്കില്‍ ലൈവിടുകയായിരുന്നു.

റോഡിലിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന പോലിസ് തന്നെ ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ലൈവിട്ടതെന്ന് സുഹൈല്‍ പറഞ്ഞു. തെന്നല പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് തൊട്ടടുത്തുള്ള പോലിസ് ക്യാംപിലെ ഗ്രൗണ്ടില്‍ പോലിസുകാര്‍ കൂട്ടംകൂടി ഫുട്‌ബോള്‍ കളിക്കുന്നത് കാണാനിടയായത്. ഇത് ലൈവിട്ട് തിരിച്ചുനടക്കുന്നതിനിടെ ഒരു പോലിസുകാരന്‍ പിന്നില്‍നിന്നും കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പോലിസുകാര്‍ കൂട്ടംചേര്‍ന്ന് പഞ്ചായത്ത് ഓഫിസിലെത്തിയതായും സുഹൈല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it