Kerala

കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് പോലിസുകാരന് പരിക്ക്

കോഴിക്കോട് എ ആര്‍ ക്യാമ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്‌റ്റേഷനില്‍ എത്തിയ സിവില്‍ പോലിസ് ഓഫിസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്.

കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് പോലിസുകാരന് പരിക്ക്
X

മലപ്പുറം: ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ തുരത്തി ഓടിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പോലിസുകാരന് പരിക്ക്. കോഴിക്കോട് എ ആര്‍ ക്യാമ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്‌റ്റേഷനില്‍ എത്തിയ സിവില്‍ പോലിസ് ഓഫിസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്. ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ 9.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെ 7.30 ഓടെ മലപ്പുറം പോത്തുകല്‍ കോടാലിപൊയിലിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആന ഭീതിപരത്തി നിലയുറപ്പിച്ച വിവരമറിഞ്ഞ് എത്തിയ വനപാലക സംഘത്തിലായിരുന്നു സംഗീത്. കനത്ത മഴക്കിടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തില്‍ ആന ഫോറസ്റ്റ് ജീവനക്കാരെ പിന്തുടര്‍ന്നു. അതിനിടെ കാല്‍വഴുതി വീണ സംഗീതിനെ ആന ചവിട്ടുകയായിരുന്നു. നെഞ്ചിനാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലിപൊയില്‍ മേഖലയില്‍ കാട്ടാന ഇറങ്ങിയിരുന്നു. അമ്പിട്ടാംപൊട്ടി ചാലിയാര്‍ പുഴ കടന്നാണ് കാട്ടാനകള്‍ എത്തിയത്. പോത്ത്കല്ല് കോടാലിപൊയിലില്‍ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേര്‍ന്നാണ് കാട്കയറ്റാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പോലീസുകാരന് പരിക്കേറ്റത്.

Next Story

RELATED STORIES

Share it