- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബി ഐക്ക്;ഒരോ പരാതിയിലും എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി
അഭിഭാഷകനടക്കം നിക്ഷേപകര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേസില്‍ സിബി ഐ ഉള്‍പ്പെടെയുള്ള ഏതന്വേഷണത്തിനും തയാറാണെന്ന് നേരത്തെ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.അന്വേഷണം സിബി ഐക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു

കൊച്ചി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബി ഐക്ക്. ഇത് സംബന്ധിച്ച് അഭിഭാഷകനടക്കം നിക്ഷേപകര്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.കേസില്‍ സിബി ഐ ഉള്‍പ്പടെ ഏതന്വേഷണത്തിനും തയാറാണെന്ന് നേരത്തെ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.തട്ടിപ്പുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും പ്രത്യേകം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.എന്നാല്‍ ഒരോ പരാതിയിലും പ്രത്യേകം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു സംസ്ഥാന പോലിസ് കേസില്‍ നേരത്തെ സ്വീകരിച്ച നിലപാട്.
കോടതി നിര്‍ദേശിച്ചാല്‍ പ്രത്യേകം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.എത്ര പരാതിയുണ്ടോ അത്രയും പരാതിയിലും വെവ്വേറെ കേസുടക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.പോപുലര്‍ ഫിനാന്‍സിന്റെ മുഴുവന്‍ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടണം.അന്വേഷണം സിബി ഐക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.സിബി ഐ അന്വേഷത്തിന് എല്ലാ സഹായവും ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.ഒക്ടോബര്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
RELATED STORIES
രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMT