- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും
17 ന് വൈകീട്ട് 4.30ന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍നിന്ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (ആനന്താനം മൈതാനം) സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിവസമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി നടത്തുന്ന 'പോപുലര്‍ ഫ്രണ്ട് ഡേ' ആചരണത്തിന്റെ ഭാഗമായി എറണാകുളം സോണിലെ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇതിനായി സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നതെന്ന് ഭാരവാഹികള്‍ കോട്ടയം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് വൈകീട്ട് 4.30ന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍നിന്ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (ആനന്താനം മൈതാനം) സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
പോപുലര്‍ ഫ്രണ്ട് ഏറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍ സന്ദേശം നല്‍കും. വിവിധ മത, സാമൂഹിക നേതാക്കള്‍ സംബന്ധിക്കും. കേരളത്തിലെ 18 കേന്ദ്രങ്ങളിലാണ് പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട് നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ച് കഴിഞ്ഞു. പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കിക്കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്.
വെറുപ്പും വിദ്വേഷവും വിതച്ചുവിളകൊയ്യാനുള്ള കുല്‍സിത നീക്കങ്ങളിലാണ് സംഘപരിവാരം. ഇതിന് ഭരണകൂടങ്ങളും മൗനാനുവാദം നല്‍കുന്നു. എന്‍ഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജന്‍സികളെ പോലും ആര്‍എസ്എസ്സിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂടവേട്ട തുടരുകയാണ്. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറുങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വതീവ്രസംഘടനകള്‍. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമായിരിക്കുന്ന സാഹചര്യമാണിത്. കേരളത്തിലും ആര്‍എസ്എസ് വര്‍ഗീയധ്രുവീകരണം നടത്തുകയാണ്.
പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും, ആള്‍ക്കൂട്ടക്കൊലകളും ഒരുവശത്ത് തുടരുന്നതിനൊപ്പം ലൗ ജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചാരണങ്ങളിലൂടെ മുസ്‌ലിം ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സംഘപരിവാരം പണിയെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഭരണ-പ്രതിപക്ഷ സംവിധാനങ്ങളും സംഘപരിവാരത്തോട് മൃദുസമീപനം തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതി, മത ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, ജില്ലാ സെക്രട്ടറി ടി എസ് സൈനുദ്ദീന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എം സിദ്ദീഖ്, ഷെമീര്‍ മുണ്ടകം, ബിഷ്‌റുല്‍ ഹാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT