Kerala

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചവരാണ് സംഘപരിവാര്‍: കരമന അഷ്‌റഫ് മൗലവി

ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ഒരു സംഘി നേതാവിനെയെങ്കിലും നിങ്ങള്‍ക്ക് കാണിച്ച് തരാമോ? രാജ്യത്തെയും ജനതയെയും ഒറ്റു കൊടുത്ത ചരിത്രമാണ് സംഘപരിവാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചവരാണ് സംഘപരിവാര്‍: കരമന അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: ഒരു രാജ്യത്ത് ഐക്യത്തോടെ ജീവിച്ച ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചവരാണ് സംഘപരിവാര്‍ ശക്തികളെന്ന് പോപുലര്‍ഫ്രണ്ട് ദേശീയ സമിതി അംഗം കരമന അഷ്‌റഫ് മൗലവി പറഞ്ഞു. പിറന്നുവീണ പിഞ്ച് കുഞ്ഞുങ്ങളില്‍ പോലും ഇത്തരം ചിന്തകള്‍ ആർഎസ്എസ് കുത്തിവച്ചു. എന്നാല്‍ ഒരു മദ്രസയിലോ ഇസ്ലാമിക കേന്ദ്രങ്ങളിലോ ഇത്തരം കാര്യങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെയെല്ലാം പറയുന്നത് ഹിന്ദുവും മുസ്ലീങ്ങളും ഐക്യത്തോടെ ജീവിക്കണമെന്നാണ്.


ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുകയെന്ന പോപുലര്‍ ഫ്രണ്ട് ദേശീയ കാംപയിന്റെ ഭാഗമായി പോത്തന്‍കോട് നടത്തിയ ജനജാഗ്രത സദസ്സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചിന്തയോടെ ജീവിക്കുന്നവരെ ശാഖകളില്‍ കൊണ്ടുപോയി വിഭാഗിയത പഠിപ്പിക്കുകയാണ് സംഘികള്‍. ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ഒരു സംഘി നേതാവിനെയെങ്കിലും നിങ്ങള്‍ക്ക് കാണിച്ച് തരാമോ? രാജ്യത്തെയും ജനതയെയും ഒറ്റു കൊടുത്ത ചരിത്രമാണ് സംഘപരിവാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.



ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സലീം കരമന അധ്യക്ഷത വഹിച്ചു. അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ വിഷായാവതരണം നടത്തി. ജില്ലാ സെക്രട്ടറി എസ് നവാസ്, ഷമീര്‍ പോത്തന്‍കോട്, സിയാദ് കണ്ടല, നിസാര്‍ മൗലവി അഴിക്കോട്, നുജും മൗലവി പോത്തന്‍കോട്, മുഹമ്മദ് അസ് ലം, അബ്ദുല്‍ റഷീദ്, അനസ് എ, മുഹമ്മദ് നിസാം, അസ് ലം മൗലവി, ഷാജഹാന്‍, മാഹീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it