- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി
സാമൂഹിക അകലവും സുരക്ഷാമാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും.

തിരുവനന്തപുരം: വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്നപക്ഷം നിയമലംഘകര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. സാമൂഹിക അകലവും സുരക്ഷാമാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ജില്ലാ പോലിസ് മേധാവിമാരോട് ആവശ്യപ്പെട്ടു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് 50 പേര്‍ക്കാണ്. എന്നാല്‍, വിവാഹത്തിന് മുമ്പും ശേഷവും ധാരാളംപേര്‍ കല്യാണവീട് സന്ദര്‍ശിക്കുന്നു. മരണവീടുകളിലും ഇതുപോലെ ധാരാളം പേര്‍ സന്ദര്‍ശനം നടത്തുന്നു. ഇതു ലോക്ക് ഡൗണിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് സംസ്ഥാന പോലിസ് മേധാവി ചൂണ്ടിക്കാട്ടി.
നഗരങ്ങളിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ സഞ്ചരിക്കുന്നത് വൈറസ് പടരാന്‍ കാരണമാവും. ഇത്തരം സ്ഥലങ്ങളില്‍ പോലിസ് പിക്കറ്റുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വാഹനങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാവൂ. നിയമലംഘകര്‍ക്കെതിരേ നടപടി സ്വീകരിക്കും.
അറസ്റ്റിലാവുന്നവരെ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ വീഡിയോ പ്ലാറ്റ്‌ഫോം സജ്ജീകരിക്കുന്നതിനു ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. കോടതി ആവശ്യപ്പെടാതെ ഒരുകാരണവശാലും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കാന്‍ പാടില്ല. പോലിസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവിമാര്‍ ഉറപ്പുവരുത്തണം. വ്യാജമദ്യം കടത്തുന്നത് തടയാന്‍ എക്‌സൈസുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
RELATED STORIES
ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പാക് ട്വന്റി-20 സ്ക്വാഡില്‍...
21 May 2025 12:55 PM GMTഐപിഎല്‍; ഡല്‍ഹിക്കും മുംബൈക്കും ഇന്ന് നിര്‍ണ്ണായകം; തോറ്റാല്‍ ഡല്‍ഹി...
21 May 2025 10:21 AM GMTഐപിഎല്‍; ജയത്തോടെ രാജസ്ഥാന് റോയല്‍സ് സീസണ് അവസാനിപ്പിച്ചു;...
20 May 2025 5:48 PM GMTഐപിഎല്‍ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു; ഫൈനല്‍ നരേന്ദ്രമോദി...
20 May 2025 3:31 PM GMT'നോട്ട്ബുക്കില്‍ ഒപ്പിട്ട്' വിക്കറ്റ് ആഘോഷം ; ദിഗ്വേഷിനു സസ്പെന്ഷന്; ...
20 May 2025 6:57 AM GMTമുന്‍ പാക് സ്പിന്നറുടെ ചിത്രം ജയ്പുര്‍ സ്റ്റേഡിയത്തില്‍ നിന്ന്...
19 May 2025 3:45 PM GMT