Kerala

വ്യാജമദ്യം നിര്‍മിച്ച് വിതരണം: പിടികൂടാന്‍ എറണാകുളത്ത് പോലിസിന്റെ പ്രത്യേക സംഘം

പോലിസിന്റെയും എക്‌സൈസിന്റെയും സംയുക്ത നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു

വ്യാജമദ്യം നിര്‍മിച്ച് വിതരണം: പിടികൂടാന്‍ എറണാകുളത്ത് പോലിസിന്റെ പ്രത്യേക സംഘം
X

കൊച്ചി: എറണാകുളത്ത് വ്യാജമദ്യം നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവരെ കുടുക്കാന്‍ പോലിസിന്റെയും എക്‌സൈസിന്റെയും സംയുക്ത നേതൃത്വത്തില്‍ പ്രത്യേക സംഘം.വ്യാജമദ്യ നിര്‍മ്മാണവും, വില്‍പനയും നടത്തുന്നവരെ പിടികൂടുന്നതിന് എറണാകുളം റൂറല്‍ പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

എക്സൈസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഇതു സംബന്ധിച്ച് പോലിസ് സ്റ്റേഷനുകളിലേക്ക് എസ്പി നിര്‍ദ്ദേശം നല്‍കി. നൂറ് ലിറ്ററിലേറെ അനധികൃത മദ്യവും, 1500 ഓളം ലിറ്റര്‍ വാഷുമാണ് സമീപ മാസങ്ങളില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് നടത്തിയ പരിശോധനയില്‍ പിടികൂടിയതെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് റൂറല്‍ പോലിസ് 276 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 പേരെ അറസ്റ്റ് ചെയ്തു. 515 വാഹനങ്ങള്‍ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിയ്ക്കാത്തതിന് 1416 പേര്‍ക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 955 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും എടുത്തതായും എസ് പി പറഞ്ഞു.

Next Story

RELATED STORIES

Share it