Kerala

പ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു

പ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
X
തിരുവനന്തപുരം: നാടെങ്ങും വിശ്വാസികള്‍ നബിദിനം ആഘോഷിച്ചു. മസ്ജിദുകളിലും മദ്രസകളിലും മൗലീദ് പാരായണം നടന്നു. തുടര്‍ന്ന് നബിദിന റാലികള്‍ നടത്തി. അറബന, ദഫ് മുട്ട്, സ്‌കൗട്ട് എന്നിവ റാലിക്ക് അകമ്പടിയായി. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ തെരുവോരങ്ങളില്‍ തടിച്ചു കൂടിയിരുന്നു. മധുരവിതരണവും നടത്തി.

പിണറായി വിജയന്‍ - മുഖ്യമന്ത്രി

സാഹോദര്യവും സമത്വവും ഒത്തുചേരുന്ന മാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്. ആ മാനവികതയുടെ സൗരഭം മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേരാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തില്‍ ഏവര്‍ക്കും സാധിക്കട്ടെ. ഹൃദയപൂര്‍വ്വം നബിദിനാശംസകള്‍ നേരുന്നു.


വിഡി സതീശന്‍ - പ്രതിപക്ഷ നേതാവ്

സ്നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായൊരു ജീവിതത്തിലൂടെ വിശ്വ മാനവികതയെന്ന സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി മുന്നോട്ടുവച്ചത്. ഇതു തന്നെയാണ് നബിദിനത്തിന്റെ സന്ദേശവും. പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക വചനങ്ങള്‍ യാര്‍ത്ഥ്യമാക്കുന്നതാകട്ടെ ഇത്തവണത്തെ നബിദിനം. എല്ലാവര്‍ക്കും നബി ദിനാശംസകള്‍



രമേശ് ചെന്നിത്തല - മുന്‍ പ്രതിപക്ഷ നേതാവ്

അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അകപ്പെട്ടവരിലേക്ക്തന്റെ ആശയങ്ങളിയുടെ വെളിച്ചം പകര്‍ന്നേകിയ പ്രവാചകനായ മുഹമ്മദ് നബിയുടെ വചനങ്ങള്‍ സമൂഹത്തെയാെകെ ഉദ്ധരിക്കാന്‍ ശേഷിയുള്ള സമാധാനത്തിന്റെ സന്ദേശങ്ങളാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം വിതറുന്ന ഇന്നിന്റെ നാളുകളില്‍ നബി തിരുമേനിയുടെ വാക്കുകള്‍ ഗുണകരമാകട്ടെ. ഏവര്‍ക്കും നബിദിനാശംസകള്‍.



ബി ജെ പി - കേരളം

മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും കരുണയുടെ കൈത്താങ്ങായി മാറുവാനും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു നബിദിനം കൂടി വന്നെത്തിയിരിക്കുന്നു. ഏവര്‍ക്കും ആശംസകള്‍.






Next Story

RELATED STORIES

Share it