Kerala

ബീമാപള്ളിയെ കൊള്ളക്കാരുടെ നാടാക്കി; മാലിക് സിനിമയ്‌ക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം

ബീമാപള്ളി വെടിവെയ്പിലെ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണം, ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മിഷന്‍ റിപോര്‍ട്ട് പുറത്തുവിടണമെന്നും സമിതി ആവിശ്യപ്പെട്ടു

ബീമാപള്ളിയെ കൊള്ളക്കാരുടെ നാടാക്കി; മാലിക് സിനിമയ്‌ക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം
X

തിരുവനന്തപുരം: ബീമാപള്ളിയെ കൊള്ളക്കാരുടേയും അധോലോക ഗുണ്ടകളുടേയും കേന്ദ്രമായി മാലിക് സിനിമയില്‍ ചിത്രീകരിച്ചെന്നാരോപിച്ച് ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ബീമാപള്ളി വെടിവെയ്പിലെ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണം, ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മിഷന്‍ റിപോര്‍ട്ട് പുറത്തുവിടണമെന്നും സമിതി ആവിശ്യപ്പെട്ടു.

2009ല്‍ നടന്ന ബിമാപള്ളി വെടിവെയ്പ് പശ്ചാത്തലമാക്കുന്ന സിനിമയില്‍ ബീമാപള്ളിയെ തെറ്റായ ചിത്രീകരിക്കുന്നതിനെതിരേയാണ് പ്രതിഷേധമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it