Kerala

പരസ്യപ്രസ്താവന; കോണ്‍ഗ്രസ് നേതാക്കളായ ശിവദാസന്‍നായര്‍ക്കും അനില്‍കുമാറിനും സസ്‌പെന്‍ഷന്‍

പരസ്യപ്രസ്താവന; കോണ്‍ഗ്രസ് നേതാക്കളായ ശിവദാസന്‍നായര്‍ക്കും അനില്‍കുമാറിനും സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: ഡിസിസി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി. മുന്‍ എംഎല്‍എ കെ ശിവദാസന്‍നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണു സസ്‌പെന്‍ഷനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. ചാനലുകളിലൂടെ പരസ്യപ്രതികരണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

Next Story

RELATED STORIES

Share it