Kerala

ഗ്രീൻ സോണുകളിൽ പൊതുഗതാഗതം ഉടനില്ല; തൃശൂർ, ആലപ്പുഴ ജില്ലകളെ ഗ്രീൻ സോണിലാക്കും

ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ഉടൻ തുറക്കില്ല. ആൾക്കൂട്ട സാധ്യത കണക്കിലെടുത്ത് മദ്യശാലകളും തുറക്കില്ല. മറ്റ് ഇളവുകൾ കേന്ദ്രം നിർദേശിച്ച വിധത്തിൽ നടപ്പാക്കും.

ഗ്രീൻ സോണുകളിൽ പൊതുഗതാഗതം ഉടനില്ല; തൃശൂർ, ആലപ്പുഴ ജില്ലകളെ ഗ്രീൻ സോണിലാക്കും
X

തിരുവനന്തപുരം: ഗ്രീൻ സോണുകളിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ ഇളവ് കേരളത്തിൽ ഉടൻ നടപ്പാക്കില്ല. കൊവിഡ് രോഗവ്യാപന സാധ്യത പരമാവധി തടയുന്നതിനായി കേന്ദ്രം അനുവദിച്ച ഇളവുകൾ സൂക്ഷ്മതയോടെ നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനപ്രകാരം വയനാടും എറണാകുളവുമാണ് കേരളത്തിൽ ഗ്രീൻ സോണിലുള്ളത്. എന്നാൽ, നിലവിൽ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീൻ സോണിൽ ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഈ ​ര​ണ്ട് ജി​ല്ല​ക​ളേ​യും ഗ്രീ​ൻ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ചേ​ക്കും.

ചിലതൊഴികെ കേന്ദ്രം അനുവദിച്ച ഇളവുകളിൽ ഒട്ടുമിക്കവയും നടപ്പാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും തുറക്കാനുള്ള ഇളവും വേണ്ടെന്നുവച്ചു. മദ്യവിൽപനശാലകൾ തുറക്കാൻ കേന്ദ്രം ഇളവ് നൽകിയെങ്കിലും ആൾക്കൂട്ടം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് തൽക്കാലം തുറക്കേണ്ടന്നാണ് തീരുമാനം. മറ്റ് ഇളവുകൾ എല്ലാം കേന്ദ്രം നിർദേശിച്ച വിധത്തിൽത്തന്നെ നടപ്പാക്കും. വൈകീട്ട് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങളുണ്ടാവും.

കേന്ദ്രനിർദേശ പ്രകാരം ബ​സു​ക​ളി​ൽ പ​കു​തി യാ​ത്ര​ക്കാ​രു​മാ​യി മാ​ത്ര​മേ സ​ർ​വീ​സ് അ​നു​വ​ദി​ക്കൂ. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലും സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ എ​തി​ർ​ക്കു​മെ​ന്ന​തി​നാ​ലും കെ​എ​സ്ആ​ർ​ടി​സി​ക്ക് കൂ​ടു​ത​ൽ ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലു​മാ​ണ് പൊതുഗതാഗതം വേണ്ടെന്ന് തീ​രു​മാ​നിച്ചത്.

Next Story

RELATED STORIES

Share it