Kerala

റോഡുനിര്‍മാണത്തിനിടെ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രൈവര്‍ അറസ്റ്റില്‍

ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ സര്‍വീസ് റോഡുണ്ടാക്കാന്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചിരുന്നു. ഇതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു.

റോഡുനിര്‍മാണത്തിനിടെ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രൈവര്‍ അറസ്റ്റില്‍
X

തൃശൂര്‍: മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിലായി. അന്തര്‍സംസ്ഥാന തൊഴിലാളിയായ നൂര്‍ അമീനെ (21) യാണ് തൃശൂര്‍ വാണിയംപാറയില്‍ പോലിസ് അറസ്റ്റുചെയ്തത്. വന്യജീവി സംരക്ഷണനിയമപ്രകാരം ജാമ്യമില്ലാ വകുപ്പാണ് ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ സര്‍വീസ് റോഡുണ്ടാക്കാന്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചിരുന്നു. ഇതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനവും പിടിച്ചെടുത്തു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, വാഹനവും ഡ്രൈവറും പോലിസ് കസ്റ്റഡിയിലായതോടെ റോഡ് നിര്‍മാണം മുടങ്ങി. ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരേയെടുക്കുന്ന നാലാമത്തെ കേസാണിത്. സര്‍വീസ് റോഡ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി നിര്‍മാണ കമ്പനി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it