Kerala

രാഹുലും പ്രിയങ്കയും കോഴിക്കോട്ടെത്തി; പത്രികാ സമര്‍പ്പണം നാളെ

രാഹുലും പ്രിയങ്കയും കോഴിക്കോട്ടെത്തി; പത്രികാ സമര്‍പ്പണം നാളെ
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി. മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, ഇടി മുഹമ്മദ് ബഷീര്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ രാഹുലിനെ സ്വീകരിച്ചു. നിരവധി പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിനു പുറത്തു കാത്തുനിന്നിരുന്നു. സഹോദരി പ്രിയങ്കയും രാഹുലിനൊപ്പം കോഴിക്കോട്ടെത്തിയിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പിഡബ്ല്യുഡി ഗസ്റ്റ്ഹൗസിലെത്തിയ രാഹുലിനൊപ്പം 20 ലധികം കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി നാളെ രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ കല്‍പറ്റയിലേക്കു പോവും. കല്‍പറ്റ ടൗണില്‍ റോഡ് ഷോ നടത്തിയാണ് രാഹുല്‍ പത്രിക നല്‍കാനെത്തുക എന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെയായിരിക്കും റോഡ് ഷോ. എകെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രിക സമര്‍പ്പണത്തിന് രാഹുലിനൊപ്പമുണ്ടാവുമെന്നാണു കരുതുന്നത്. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും. ഐജി എംആര്‍ അജിത്ത് കുമാര്‍, സിറ്റി പോലിസ് മേധാവി എവി ജോര്‍ജ് തുടങ്ങിയ ഉദ്യേഗസ്ഥരുടെ നേതൃത്ത്വത്തിലാണ് രാഹുലിനു സുരക്ഷ ഒരുക്കുന്നത്. അതേസമയം കലക്ടറേറ്റ് കോമ്പൗണ്ടിനകത്ത് ജീവനക്കാരുടേത് ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നാളെ പ്രവേശിപ്പിക്കില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it