- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിനിലെത്തുന്നവരുടെ നിരീക്ഷണം: തൃശൂര് ജില്ലയില് ഒരുക്കങ്ങള് പൂര്ണം
പ്ലാറ്റ്ഫോമില് ഒരു ഡോക്ടറും നഴ്സും ഉള്പ്പെടുന്ന മെഡിക്കല് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്ക്ക് നല്കിയ കൊവിഡ് 19 ജാഗ്രതാഫോം പൂരിപ്പിച്ച് രജിസ്ട്രേഷന് കൗണ്ടറില് നല്കണം.

തൃശൂര്: ഇതരസംസ്ഥാനങ്ങളില്നിന്ന് ട്രെയിനില് തൃശൂര് റെയില്വേ സ്റ്റേഷനിലെത്തുന്നവരെ നിരീക്ഷണത്തില് പാര്പ്പിക്കുന്നതിനുളള തയ്യാറെടുപ്പുകള് പൂര്ണസജ്ജമാണെന്ന് ജില്ലാ കലക്ടര് എസ് ഷാനവാസ് അറിയിച്ചു. തൃശൂര് റെയില്വെ സ്റ്റേഷനില് വന്നിറങ്ങുന്ന യാത്രക്കാരെ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള് പാലിച്ച് നിരീക്ഷണകേന്ദ്രങ്ങളില് എത്തിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ഏര്പ്പെടുത്തിയിട്ടുളളത്.
പ്ലാറ്റ്ഫോമിലെത്തുന്ന യാത്രക്കാരെ നിശ്ചിതഅകലം പാലിച്ച് രണ്ടുവരികളില് നിര്ത്തും. മെഡിക്കല് പരിശോധന നടത്തും. ഇതിനായി പ്ലാറ്റ്ഫോമില് ഒരു ഡോക്ടറും നഴ്സും ഉള്പ്പെടുന്ന മെഡിക്കല് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്ക്ക് നല്കിയ കൊവിഡ് 19 ജാഗ്രതാഫോം പൂരിപ്പിച്ച് രജിസ്ട്രേഷന് കൗണ്ടറില് നല്കണം. അതിന് ശേഷം യാത്രക്കാരെ കെഎസ്ആര്ടിസി ബസ്സുകളില് താലൂക്കുകളിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോവും. രോഗലക്ഷണമുളളവരെ പ്രത്യേക പ്രവേശമമാര്ഗത്തിലൂടെ ആംബുലന്സ് വഴി ആശുപത്രിയില് നിരീക്ഷണം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
റെയില്വെ സ്റ്റേഷന് പ്ലാറ്റ്ഫോമില് റെയില്വെ പ്രൊട്ടക്ഷന് ഫോഴ്സ്, റെയില്വെ പോലിസ്, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് യാത്രക്കാരെ ഏകോപിപ്പിക്കും. ആര്ഡിഒ, പോലിസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില് ഇതരസംസ്ഥാനങ്ങളില്നിന്നെത്തുന്നവര്ക്ക് യാത്രക്കാര്ക്ക് സൗകര്യകളും ക്വാറന്റൈന് നിര്ദേശങ്ങളും നല്കും. ജില്ലാ കലക്ടര് എസ് ഷാനവാസ്, നോഡല് ഓഫിസറും സബ് കലക്ടറുമായ അഫ്സാന പര്വീന് എന്നിവര് ഒരുക്കങ്ങള് വിലയിരുത്തി.
RELATED STORIES
ഇന്ന് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്...
12 Aug 2025 3:33 AM GMTആര്എസ്എസ് നേതാവിന് രണ്ട് ലോക്സഭാ മണ്ഡലങ്ങളില് വോട്ടെന്ന്
12 Aug 2025 3:29 AM GMTതൃശൂരില് രണ്ട് ഫ് ളാറ്റില് മാത്രം ചേര്ത്തത് 117 വോട്ടുകള്, സുരേഷ്...
12 Aug 2025 2:54 AM GMTവോട്ടർ പട്ടിക ക്രമക്കേട് : കോൺഗ്രസ് പ്രതിഷേധം ഇന്ന്
12 Aug 2025 2:31 AM GMTഓണത്തിന് റേഷൻകട വഴി കൂടുതൽ അരി നല്കും : മന്ത്രി ജി ആർ അനിൽ
12 Aug 2025 1:53 AM GMTഅല് അയിനില് വേനല് മഴ നാളെയും തുടരും
11 Aug 2025 5:45 PM GMT