Kerala

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ കേരളം എതിർക്കണമെന്ന് പ്രതിപക്ഷം

രാജ്യമിന്ന് ഭീതിയിലാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന രീതി ലോകത്ത് എവിടെയുമില്ല. പൗരത്വ ഭേദഗതി നിയമം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ കേരളം എതിർക്കണമെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എൻ.പി.ആർ) കേരളം എതിർക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. ജനസംഖ്യാ കണക്കെടുപ്പ് ഭയപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻപിആർ എന്നത് എൻസിആറിലേക്കുള്ള വഴിയാണ്. സെൻസസിനുള്ള പല ചോദ്യങ്ങളും സംശയമുണ്ടാക്കുന്നതാണ്. സംസ്ഥാനങ്ങളുടെ സഹായമില്ലാതെ കേന്ദ്രത്തിന് സെൻസസ് നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ ജനസംഖ്യ കണക്കെടുപ്പ് തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമിന്ന് ഭീതിയിലാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന രീതി ലോകത്ത് എവിടെയുമില്ല. പൗരത്വ ഭേദഗതി നിയമം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ പാരമ്പര്യത്തെ തകർക്കുകയാണ് കേന്ദ്ര സർക്കാർ. മതത്തിന്റെ പേരിൽ ജനങ്ങളിൽ ഭീതി നിറയ്ക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘം രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കണം. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമത്തോടുള്ള ഗവർണറുടെ സമീപനം അംഗീകരിക്കാനാവില്ല. ഈ നിയമത്തിനെതിരായ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേർന്ന് പുതിയൊരു അധ്യായം രചിക്കണം.

Next Story

RELATED STORIES

Share it