Kerala

റേഷന്‍ വിതരണം: ക്രമീകരണങ്ങള്‍ 25 വരെ തുടരും

റേഷന്‍ വിതരണം: ക്രമീകരണങ്ങള്‍ 25 വരെ തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നതായും റേഷന്‍ വിതരണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ ജനുവരി 25 വരെ തുടരുമെന്നും മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് ഈ മാസത്തെ റേഷന്‍ ഇന്നലെ (ജനുവരി 20) വരെ 35,52,551 പേര്‍ കൈപ്പറ്റിയിട്ടുണ്ട്. (38.59 ശതമാനം).

കഴിഞ്ഞ മാസത്തേത് ഡിസംബര്‍ 20 വരെ 38.30 ശതമാനമായിരുന്നു. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം രാവിലെയും വൈകീട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷന്‍ വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it