Kerala

റാന്നിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ ജസ്നയെ കണ്ടെത്തിയതായി സൂചന

അന്വേഷണ സംഘം അയൽ സംസ്ഥാനത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

റാന്നിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ ജസ്നയെ കണ്ടെത്തിയതായി സൂചന
X

പത്തനംതിട്ട: റാന്നിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി ജസ്നയെ കണ്ടെത്തിയതായി സൂചന. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജെയിംസി(20)നെ കാണാതായത്. ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയൽ സംസ്ഥാനത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജസ്നയെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജസ്നയെ കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുന്നതിനായി എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് ജസ്ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവും പോലിസിന് ലഭിച്ചില്ല. മരിക്കാൻ പോകുന്നുവെന്നായിരുന്നു ജസ്നയുടെ മൊബൈലിൽ നിന്നുള്ള അവസാന സന്ദേശം. ജസ്നയുടെ ആൺസുഹൃത്തിനെതിരേയും പിതാവിനെതിരേയും ആരോപണം ഉയർന്നിരുന്നു.

ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച്ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം വെച്ചൂച്ചിറ പോലിസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സിഐ, തിരുവല്ല ഡിവൈഎസ്പി എന്നിവരും ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും കേസ് അന്വേഷിച്ചു. ഒരു വർഷം മുമ്പ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it