- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്നാക്ക സംവരണം : മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവരണ സമുദായമുന്നണി
മുന്നാക്ക വിഭാഗങ്ങള്‍ക്ക് പരമാവധി പത്തു ശതമാനംവരെ സംവരണമേര്‍പ്പെടുത്തുവാന്‍ വ്യവസ്ഥ ചെയ്യുന്ന 103-ാം ഭരണഘടന ഭേദഗതിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി സുപ്രീംകോടതിയിലുള്ള കേസ്, അഞ്ചംഗ ഭരണഘടനാ ബഞ്ച് തീര്‍പ്പുകല്‍പിക്കുന്നതുവരെ മുന്നോക്ക സംവരണം സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് എറണാകുളം കെഎംഇഎ ഹാളില്‍ ചേര്‍ന്ന സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതലയോഗം ആവശ്യപ്പെട്ടു
കൊച്ചി:സംസ്ഥാനത്ത് നടപ്പിലാക്കിയ മുന്നാക്ക സംവരണകാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡി.എയും നിലപാട് വ്യക്തമാക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന സംവരണ സമുദായങ്ങളുടെ യോഗം ആവശ്യപ്പെട്ടു.മുന്നാക്കവിഭാഗങ്ങള്‍ക്ക് പരമാവധി പത്തു ശതമാനംവരെ സംവരണമേര്‍പ്പെടുത്തുവാന്‍ വ്യവസ്ഥ ചെയ്യുന്ന 103-ാം ഭരണഘടന ഭേദഗതിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി സുപ്രീംകോടതിയിലുള്ള കേസ്, അഞ്ചംഗ ഭരണഘടനാ ബഞ്ച് തീര്‍പ്പുകല്‍പിക്കുന്നതുവരെ മുന്നാക്കസംവരണം സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് എറണാകുളം കെഎംഇഎ ഹാളില്‍ ചേര്‍ന്ന സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതലയോഗം ആവശ്യപ്പെട്ടു.
മുന്നാക്കസംവരണത്തിനുള്ള അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് പരമാവധി നല്‍കാവുന്ന സംവരണ തോത് നിശ്ചയിക്കണം. ആവശ്യമായ സ്ഥിതിവിവരക്കണക്കുകളോ പഠനമോ കൂടാതെ ധൃതിപിടിച്ച് മുന്നാക്കസംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ട്. ശാസ്ത്രീയമായ പഠനമോ തെളിവുകളുടെ പിന്‍ബലമോ പ്രാതിനിധ്യം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളോ പരിഗണിക്കാതെ നിയമനിര്‍മാണസഭയുടെയോ നിയമസഭാ കമ്മിറ്റിയുടെ തീരുമാനമോ അംഗീകാരമോ അഭിപ്രായമോ നിര്‍ദ്ദേശമോ ഇല്ലാതെ അപ്പം ചുട്ടെടുക്കുന്ന വേഗതയില്‍ 23-ന് രാത്രി വൈകി ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണം. മൊത്തം ഒഴിവുകളുടെ പത്തു ശതമാനം സംവരണം ചെയ്യുന്ന ചട്ടഭേദഗതി പരിശോധിച്ചാലറിയാം പ്രകാശ വേഗതയെക്കാള്‍ വേഗതയാണ് മുന്നോക്ക സംവരണത്തിനെന്ന് മുന്നണി നേതൃത്വം പറഞ്ഞു.
കേന്ദ്രം നിശ്ചയിച്ച മാനദണ്ഡവും വരുമാനവും സ്വത്തുപരിധിയും പാടെ അവഗണിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 50 സെന്റും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും ഗ്രാമങ്ങളില്‍ രണ്ടര ഏക്കറുമുള്ളവരെ പാവപ്പെട്ടവരില്‍പ്പെടുത്തിയത് സവര്‍ണ സമ്പന്ന സംവരണമാണ്. പാവപ്പെട്ടവന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി ദശലക്ഷപ്രഭുക്കളെയും കോടീശ്വരന്‍മാരെയും സംവരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാനായി നിയമസാധുതയില്ലാത്തവിധം പ്രവര്‍ത്തിച്ചതിന്റെ കുതന്ത്രങ്ങളും ഗൂഢാലോചനയും വ്യക്തമാക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നും യോഗം ആരോപിച്ചു.
പ്രസിഡന്റ് വി ദിനകരന്‍ (മുന്‍ എംഎല്‍എ)യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി (എംപി) ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആമുഖ പ്രഭാഷണം നടത്തി.വര്‍ക്കിങ് പ്രസിഡന്റ് എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ വിഷയാവതരണം നടത്തി. ഇ ടി മുഹമ്മദ് ബഷീര്‍ (എംപി), സിഎംപി നേതാവ് സി പി ജോണ്‍, ഡോ. എം കെ മുനീര്‍ (എംഎല്‍എ), ടി എ.അഹ്മദ് കബീര്‍ (എംഎല്‍എ), ഷാജി ജോര്‍ജ്ജ്, സണ്ണി എം.കപിക്കാട്, അഡ്വ. ഷെറി തോമസ്, ബൈജു കലാശാല, പി.കെ.അശോകന്‍, ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വ. കെ.കെ.രാധാകൃഷ്ണന്‍, രണ്ടാര്‍ക്കര മീരാന്‍ മൗലവി, ജഗതി രാജന്‍, സുബാഷ് ബോസ്, അഡ്വ. എന്‍.ഡി.പ്രേമചന്ദ്രന്‍, ശ്രീനാരായണ സേവസംഘം തുടങ്ങിയവര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.39 സംവരണ സമുദായ സംഘടനകളുടെ 75 പ്രതിനിധികള്‍ക്ക് പുറമെ, മുസ്‌ലിംലീംഗ്, സി.എം.പി, ശ്രീ നാരായണ സേവാസംഘം, ശ്രീ നാരായണ ധര്‍മവേദി, കെ.പി.എം.എസ്, കേരള ദളിത് ഫെഡറേഷന്‍(ഡി), കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍, ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി, എം.എസ്.എസ്, മുന്‍ എംഎല്‍എ വി.ദിനകരന്‍ (പ്രസിഡന്റ്, സംവരണ സമുദായ മുന്നണി & ജനറല്‍ സെക്രട്ടറി അഖില കേരള ധീവരസഭ), എന്‍.കെ.അലി (ജനറല്‍ സെക്രട്ടറി, മെക്ക), മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി (സംവരണ സമുദായ മുന്നണി രക്ഷാധികാരി), എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ (കേരള വണിക വൈശ്യ സംഘം), രണ്ടാറ്റുകര മീരാന്‍ മൗലവി (കെ.എം.ജെ.എഫ്), എം.എം. ബാവാ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ബി.സുഭാഷ് ബോസ് (കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ), ബൈജു കലാശാല (കെ.പി.എം.എസ്), അഡ്വ. പി.എം. മധു (എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി), പി.കെ.അശോകന്‍ (ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി), അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ (ധീവരസഭ), പി.പി.രാമനാഥന്‍ (എസ്.ആര്‍.പി.), അഡ്വ. എസ്.ചന്ദ്രസേനന്‍ (എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി), എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട് (കെ.എന്‍.എം.), അഡ്വ. എന്‍.ഡി.പ്രേമചന്ദ്രന്‍ (ശ്രീനാരായണ സേവാസംഘം), എം.എച്ച്.ഷാജി (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍)
ടി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ (വി.എന്‍.എസ്), സണ്ണി എം.കപിക്കാട് (ജനറല്‍ കണ്‍വീനര്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), സി.ബി.ഗോപന്‍ (കേരള സാംഭവ സഭ), സജി കോട്ടയം (കെ.എം. ട്രസ്റ്റ്), ജി.സ്വാമി (ഈഴവ സഭ), വി.എ.ബാലകൃഷ്ണന്‍ (എ.കെ.പി.എം.എസ്), ടി.ജി.തമ്പി (ഡോ. ബാബാ സാഹെബ് അംബേദ്കര്‍ ഫൗണ്ടേഷന്‍), സലിം വി.ജെ. (പി.എഫ്.ഐ.), അഡ്വ. എം.രവീന്ദ്രന്‍ (വടുക സമുദായ സാംസ്‌കാരിക സമിതി), മിര്‍സാദ് റഹ്മാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), പി.എം.തങ്കപ്പന്‍ (കെ.പി.എഫ്.(ഡി)), ബി.സോമനാഥപിള്ള (കേരള പത്മശാലിയ സംഘം), മിര്‍സ വഹീദ് (എം.എസ്.എസ്), ടി.എന്‍.ഗോപി (വിശ്വകര്‍മ നവോത്ഥാന ഫൗണ്ടേഷന്‍), രവി ചേര്‍പ്പ് (നാഷണല്‍ വിശ്വകര്‍മ ഫെഡറേഷന്‍), ജഗതി രാജന്‍ (ഈഴവാത്തി കാവുതീണ്ടിയ സമുദായം), പുഷ്പ ദിനകരന്‍ (ഈഴവ സംയുക്ത സമുദായ സംഘം), അഡ്വ. പി.ആര്‍.സുരേഷ് (അഖിലകേരള എഴുത്തച്ഛന്‍ സമാജം), വി.ആര്‍.ജോഷി (പിന്നോക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടര്‍), കെ.കെ.മോഹനന്‍ (എസ്.ആര്‍.വി.സി.എസ്), വിനീഷ് സി.എസ്. (എം.ബി.സി.വൈ.എഫ്), സൗത്ത് ഇന്ത്യന്‍ വിനോദ് (ശ്രീനാരായണ സഹോദര ധര്‍മവേദി), അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് & ഷെറി തോമസ് (കെ.എല്‍.സി.എ), ഷാജി ജോര്‍ജ്ജ് (കെ.ആര്‍.എല്‍.സി.സി), ജോണി പരമാല, (ഡി.സി.എം), ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), വി.ഐ.ബോസ് (അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍) യോഗത്തില്‍ പങ്കെടുത്തു
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്ഗീയ പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര്‍ അജിത് കുമാറിന്...
22 Dec 2024 3:01 AM GMT