- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മേല്‍ജാതികള്‍ക്ക് അനര്‍ഹ സംവരണം: ഇടത് സര്‍ക്കാര്‍ പിന്നാക്കക്കാരെ വഞ്ചിച്ചു; വ്യാഴാഴ്ച എസ്ഡിപിഐ പ്രതിഷേധ ദിനം
പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പിലും സമരം സംഘടിപ്പിക്കും. കൂടാതെ ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു.
തിരുവനന്തപുരം: മേല്‍ജാതിക്കാര്‍ക്ക് അനര്‍ഹമായി സംവരണം നടപ്പാക്കി പിന്നാക്ക ജനതയെ വഞ്ചിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാഴാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പിലും സമരം സംഘടിപ്പിക്കും. കൂടാതെ ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു.
സവര്‍ണ വിഭാഗങ്ങള്‍ക്ക് അനര്‍ഹമായി 10 ശതമാനം സംവരണം അനുവദിക്കുന്ന പി.എസ്.സി ചട്ട ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത് പിന്നാക്ക ജനതയോടുള്ള വെല്ലുവിളിയാണ്. സുപ്രിം കോടതിയുടെ അന്തിമവിധി വരുന്നതിനു പോലും കാത്തുനില്‍ക്കാതെ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. സവര്‍ണ പ്രീണനത്തിന് സംഘപരിവാരത്തെ പോലും മറികടക്കാനാണ് പിണറായി ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 20 ശതമാനം സവര്‍ണരെ വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ തിരുകിക്കയറ്റാന്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന വഴിവിട്ട പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണ്.
സംഘടിത സവര്‍ണ വിഭാഗത്തിനു മുമ്പില്‍ മുട്ടിലിഴയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയെ പോലും നാണിപ്പിക്കുമാറാണ് പരമാവധി മേല്‍ജാതിക്കാരന് ആനുകുല്യം നല്‍കുന്നതിന് വ്യവസ്ഥകള്‍ പോലും തിരുത്തിയെഴുതിയിരിക്കുകയാണ്. വരുമാന പരിധി നാലു ലക്ഷമാക്കി മറ്റ് കോടികളുടെ ആസ്തി ഉള്ളവനെയും ആനുകുല്യ പരിധിയിലാക്കി. കൊച്ചി നഗരത്തില്‍ 50 സെന്റ് സ്ഥലമുള്ള മുന്നാക്ക ജാതിയില്‍പെട്ടയാളെ ദരിദ്രനായി കണക്കാക്കിയാണ് പിണറായി സര്‍ക്കാരിന്റെ പ്രീണനം. പഞ്ചായത്തിലും നഗരസഭ പ്രദേശത്തും കോര്‍പറേഷന്‍ പരിധിയിലും ഭൂമിയുണ്ടെങ്കില്‍ എല്ലാം ചേര്‍ത്ത് രണ്ടര ഏക്കര്‍ കവിയാതിരുന്നാല്‍ മതിയെന്ന വിചിത്ര മാനദണ്ഡമൊരുക്കിയാണ് ഇടതു സര്‍ക്കാര്‍ സവര്‍ണ സേവ ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് ആകെ സീറ്റുകളുടെ 10 ശതമാനം സവര്‍ണന് നീക്കിവെച്ച് ജനറല്‍ സീറ്റിന്റെ ആനുപാതികമായാണ് പിന്നാക്കക്കാരന് ഓഹരിവെക്കുന്നത്. മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന് മാത്രം കാബിനറ്റ് പദവി നല്‍കിയതും ഇടത് സര്‍ക്കാരിന്റെ വഞ്ചനയുടെയും അനീതിയുടെയും ഉദാഹരണമാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാവകാശങ്ങള്‍ പോലും അട്ടിമറിച്ച് സവര്‍ണ സേവ നടത്തുന്ന ഇടതു സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മജീദ് ഫൈസി മുന്നറിയിപ്പു നല്‍കി.
RELATED STORIES
ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT