- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍മേഖല കണ്ടെത്താം; സര്‍ക്കാരിന്റെ ഡ്രീം കേരള പോര്‍ട്ടല്‍ സജ്ജമായി
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 3.6 ലക്ഷം പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്.

തിരുവനന്തപുരം: പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രീം കേരള വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 3.6 ലക്ഷം പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇവരെ പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുകയാണ് ഡ്രീം കേരളയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഡ്രീം കേരളയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രാരംഭമായി നടന്നു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഡ്രീം കേരള പദ്ധതി അവതരിപ്പിച്ചു. വികസന സംബന്ധമായ വിവിധ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലില്‍ പങ്കുവയ്ക്കാം. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടുന്നവ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് ശേഷം നടപ്പാക്കും. തൊഴില്‍ദാതാക്കള്‍, വിദഗ്ധ, അര്‍ധവിദഗ്ധ തൊഴിലാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ലോകകേരള സഭയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ വെബ്‌സൈറ്റില്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാം.
വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളെ തൊഴില്‍ നേടാന്‍ സാഹായിക്കുന്നതിനും തൊഴില്‍വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും നൂതന തൊഴില്‍ അഭ്യസിപ്പിക്കുന്നതിനും കൂടിയാണ് ഡ്രീം കേരള പദ്ധതി വിഭാവനം ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി ഡ്രീം കേരളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കിഫ്ബി, റിബിള്‍ഡ് കേരള, കെഎസ്‌ഐഡിസി, കിന്‍ഫ്ര, നോര്‍ക്ക ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സംരംഭങ്ങളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും dreamkerala.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
RELATED STORIES
വയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMTകൊലപ്പെടുത്തിയോ എന്ന പോലിസിന്റെ ചോദ്യം, കൊന്നെന്ന് മറുപടി; മൂന്നു...
20 May 2025 7:52 AM GMTമാനന്തവാടിയില്‍ വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി
15 May 2025 8:21 AM GMTമാനിനെ ഇടിച്ച കെ എസ് ആര് ടി സി ബസ് വിട്ടുനല്‍കി; പിടിച്ചിട്ടത് 24...
13 May 2025 2:42 PM GMTകേരളപോലിസിലെ ശ്വാനസേനാംഗം മാളുവിന് ഔദ്യോഗിക യാത്രയയപ്പ്
9 May 2025 6:32 AM GMTവയനാട് വാളാട് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട്...
5 May 2025 1:43 PM GMT