- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി: മന്ത്രി വി എസ് സുനില്‍കുമാര്‍
സെപ്റ്റംബര്‍ 11 മുതല്‍ അപേക്ഷിക്കാം .നെല്‍വയല്‍ ഉടമകള്‍ക്കു റോയല്‍റ്റി ഈ വര്‍ഷം മുതല്‍.2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരിക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി
കൊച്ചി: നെല്‍വയലിന്റെ ഉടമകള്‍ക്കു റോയല്‍റ്റി നല്‍കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ കാര്‍ഷിക മേഖലയില്‍ പറഞ്ഞിരുന്ന ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുകയാണെന്നു കൃഷിമന്ത്രി പറഞ്ഞു . 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനു ശേഷം നെല്‍വയലുകളുടെ സംരക്ഷണത്തിനുതകുന്ന ഏതാനും ഭേദഗതികള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ നെല്‍വയലിന്റെ ഉടമകള്‍ക്കു റോയല്‍റ്റി നല്‍കിക്കൊണ്ടു ഉടമസ്ഥര്‍ക്കു കൂടി പ്രോല്‍സാഹനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.
2020-21 ലെ ബജറ്റില്‍ നെല്‍കൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒരു ഘടകമായിരുന്നു നെല്‍വയല്‍ ഉടമകള്‍ക്കുള്ള റോയല്‍റ്റിയെന്നും മന്ത്രി പറഞ്ഞു.40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരിക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി . നെല്‍വയല്‍ വിസ്തൃതി, ഉല്‍പാദനം, ഉല്‍്പാദന ക്ഷമത എന്നിവയില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഉല്‍പാദനത്തില്‍ മാത്രം 2 ലക്ഷം മെട്രിക് ടണ്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നെല്ല് സംഭരണത്തിലും റിക്കോര്‍ഡ് വര്‍ധനവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.
നെല്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപ മാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ നിലങ്ങളുടെ ഉടമകള്‍ക്കാണ് (owners of cultivable paddy land) ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ ,എള്ള് ,നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെല്‍ വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍ /ഏജന്‍സികള്‍ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാവുന്നതാണ്. എന്നാല്‍ ഭൂമി തുടര്‍ന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.
അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടാവുന്നതായിരിക്കും. റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കര്‍ഷകര്‍ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും അപ്ലോഡ് ചെയ്യണം.
1. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കരം അടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
2. ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐ .ഡി കാര്‍ഡ, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് മുതലായ മറ്റേതെങ്കിലും തിരിച്ചറിയല്‍രേഖ
3. ബാങ്കിന്റെയും ശാഖയുടെയും പേര്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പ്രസക്തമായ പേജ്,റദ്ദാക്കിയ ചെക്ക് ലീഫ്
www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കുന്ന റോയല്‍റ്റിക്കുള്ള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകളുടെ ഭൗതിക പരിശോധനയും അപ്ലോഡ് ചെയ്ത രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും ബന്ധപ്പെട്ട അധികൃതര്‍ നടത്തുന്നതായിരിക്കും. സെപ്റ്റംബര്‍ 11 മുതല്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT