Kerala

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾ 15നകം പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രധാനമായി ഉപയോഗിക്കുന്ന 19 റോഡുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മാസങ്ങൾ ഉണ്ടെങ്കിലും നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനാണ് തീരുമാനം.

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾ 15നകം പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 15നകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒക്ടോബർ 19, 20 തീയതികളിൽ മന്ത്രിതല സംഘം റോഡുകളിലുടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രധാനമായി ഉപയോഗിക്കുന്ന 19 റോഡുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മാസങ്ങൾ ഉണ്ടെങ്കിലും നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനാണ് തീരുമാനം. ലക്ഷകണക്കിന് തീർഥാടകർ വരുന്ന സാഹചര്യത്തിൽ റോഡുകളുടെ പൊതുസ്ഥിതി വിലയിരുത്താനാണ് ഇന്ന് യോഗം ചേർന്നതെന്നും മന്ത്രി പറഞ്ഞു.

ചില ഉദ്യോഗസ്ഥർ നല്ലരീതിയിൽ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ ചിലർ അലസത കാണിക്കുന്നുണ്ട്. സാങ്കേതികത്വം പറഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിക്കാൻ അനുവദിക്കില്ല. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. തീർഥാടകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓരോ റോഡിനും ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ചുമതല കൃത്യമായി നിർവഹിച്ചോ എന്ന് അറിയാൻ ഒക്ടോബർ അഞ്ചാം തീയതി ചീഫ് എൻജിനീയർമാർ റോഡുകളിലൂടെ സഞ്ചരിക്കും. തുടർന്ന് റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. ഒക്ടോബർ 19, 20 തീയതികളിൽ മന്ത്രിതല സംഘം റോഡുകളിലുടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളിൽ തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കും. ഇതിനായി ഓൺലൈൻ ബുക്കിങ് ആരംഭിക്കാൻ തീരുമാനിച്ചു. എരുമേലിയിൽ ശബരിമല സത്രം ബിൽഡിംഗ് വിഭാഗത്തിന്റേയാണ്. ഇവിടെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും. ഡോർമിറ്ററി സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോർമിറ്ററി സംവിധാനവും ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരും. എരുമേലിയിൽ റസ്റ്റ് ഹൗസിന്റെ പ്രവർത്തനം 19ന് ആരംഭിക്കും. സന്നിധാനത്ത് 19ന് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യും. സന്നിധാനത്ത് പൊതുമരാമത്തിന്റെ കീഴിൽ നാലു കെട്ടിടങ്ങളാണ് ഉള്ളത്. തീർഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it