Kerala

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രമോഷന്‍; ഒന്നുമുതല്‍ എട്ടുവരെ എല്ലാ കുട്ടികളെയും ജയിപ്പിക്കും

ഒമ്പതാം ക്ലാസില്‍ നിലവില്‍ നടത്തിവന്ന പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തണമെന്നും പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രമോഷന്‍;  ഒന്നുമുതല്‍ എട്ടുവരെ എല്ലാ കുട്ടികളെയും ജയിപ്പിക്കും
X

തിരുവനന്തപുരം:സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഇതുപ്രകാരംഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കണം. ഒമ്പതാം ക്ലാസില്‍ നിലവില്‍ നടത്തിവന്ന പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തണമെന്നും പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

മെയ് 20നകം പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം.കൊവിഡ് കാരണം പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ് അടുത്ത ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍.

Next Story

RELATED STORIES

Share it