Kerala

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ തയ്യാറെടുപ്പില്‍ വിദ്യാലയങ്ങള്‍: ഒരു ക്ലാസില്‍ 20 കുട്ടികള്‍, മാസ്‌ക് നിര്‍ബന്ധം

പരീക്ഷകള്‍ 21നും 29നും ഇടയില്‍ നടത്താനാണു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക മൂന്നാം ഘട്ട ലോക്കഡൗണ്‍ അവസാനിക്കുന്ന 17ന് ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ തയ്യാറെടുപ്പില്‍ വിദ്യാലയങ്ങള്‍: ഒരു ക്ലാസില്‍ 20 കുട്ടികള്‍, മാസ്‌ക് നിര്‍ബന്ധം
X

തിരുവനന്തപുരം: മാറ്റി വച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിക്കുമ്പോള്‍ ഒരു ക്ലാസ്റൂമില്‍ 20 കുട്ടികള്‍ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാറ്റിവച്ച പരീക്ഷകള്‍ 21നും 29നും ഇടയില്‍ നടത്താനാണു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക മൂന്നാം ഘട്ട ലോക്കഡൗണ്‍ അവസാനിക്കുന്ന 17ന് ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും. കാര്യങ്ങള്‍ അനുകൂലമാണെങ്കില്‍ പരീക്ഷ നടത്തിന് തയ്യാറായി ഇരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം മറ്റന്നാള്‍ തുടങ്ങും.

പരീക്ഷയ്‌ക്കെത്തുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയാണ്. മാസ്‌ക് ലഭ്യമാക്കാന്‍ അതത് വിഭാഗത്തിലെ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. എല്ലാ പ്രിന്‍സിപ്പല്‍മാരും ഇന്നു മുതല്‍ സ്‌കൂളുകളിലെത്തി ഓഫീസ് തുറക്കണം. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പട്ടികവിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വീടുകളിലാണ്. അവര്‍ക്കു സ്വന്തം സ്‌കൂളില്‍ പരീക്ഷയ്ക്കെത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അവര്‍ക്കു വീടിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യമൊരുക്കും. കോവിഡ് റീഹാബിലിറ്റേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ജില്ലാ കലക്ടറെയും തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെയും കണ്ട് അന്തേവാസികളെ മറ്റൊരിടത്തേക്കു മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെടണം. കുട്ടികളോ അധ്യാപകരോ മറ്റു ജില്ലകളിലോ മറ്റു സംസ്ഥാനങ്ങളിലോ പോയിട്ടുണ്ടോ എന്നും പരീക്ഷയെഴുതാന്‍ സ്വന്തം സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുണ്ടോയെന്നും പരിശോധിക്കണം. പരിഹരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളെ ഹോസ്റ്റലിലെത്തിക്കാന്‍ നടപടി ആരംഭിക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളില്‍ എത്തിച്ചേരാന്‍ അടുത്തുള്ള സ്‌കൂളിലെ ബസുകള്‍ ഉപയോഗപ്പെടുത്താം. ഐ.ടി. ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നേരത്തേ പരിശോധിക്കണം. സ്‌കൂള്‍ പരിസരം, ക്ലാസ് മുറികള്‍, ലാബുകള്‍, ടോയ്ലറ്റുകള്‍ മുതലായവ അണുവിമുക്തമാക്കണം.അധ്യാപകര്‍ സ്വന്തമോ ലഭ്യമായതായോ ആയ വാഹനങ്ങള്‍ ഉപയോഗിച്ച് മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തണം.

Next Story

RELATED STORIES

Share it