Kerala

ജല ഗുണനിലവാര പരിശോധനക്കൊരുങ്ങി സ്‌കൂളുകളും

എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ജില്ലയിലെ 36 സ്‌കൂളുകളാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

ജല ഗുണനിലവാര പരിശോധനക്കൊരുങ്ങി സ്‌കൂളുകളും
X

കോഴിക്കോട്: എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണവാര പരിശോധന ലാബ് എന്ന ഹരിത കേരളം മിഷന്‍ പ്രൊജക്ടിന്റെ പ്രാഥമിക ഘട്ടത്തിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. വെള്ളപ്പൊക്കത്തിന്റെയും ജലമലിനീകരണത്തിന്റെയും പശ്ചാത്തലത്തില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പശ്ചാത്തല സൗകര്യമുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളിലാണ് ജല ഗുണനിലവാര പരിശോധന ലാബ് ഒരുക്കുക.

ലാബുകള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടത്തുന്നതിലൂടെ അവരിലെ പരീക്ഷണ നിരീക്ഷണ പാടവം വളരും. കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ജല ഗുണനിലവാര പരിശോധനാ സൗകര്യം ഉറപ്പു വരുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കുകവഴി ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് മനസ്സിലാക്കുവാനും കുറക്കാനും സാധിക്കും.

പിഎച്ച്, ഇ.സി ,ടി.ഡി.എസ് തുടങ്ങി എട്ടോളം പാരാമീറ്ററുകളാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പററേഷന്റെ സഹകരണത്തോടെ അതത് മണ്ഡലത്തിലെ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ജില്ലയിലെ 36 സ്‌കൂളുകളാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

Next Story

RELATED STORIES

Share it