Kerala

വിദ്യാഭ്യാസ നിലവാരം വര്‍ധിക്കുന്നതിനനുസരിച്ച് മാനവികതയും വര്‍ധിക്കണം: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

വിദ്യാഭ്യാസ നിലവാരം വര്‍ധിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടി വരുന്ന കാലമാണിത്. മറ്റുള്ളവരുടെ വേദന തിരിച്ചറിയുകയും ആ വേദന ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വിദ്യാഭ്യാസം നേടി എന്നു പറയാന്‍ കഴിയുക. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക തലം ആണ് മനസിലാക്കേണ്ടത്. ആര്‍ജിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മനുഷ്യനിലുള്ള മാനവികമല്ലാത്ത ഭാവങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്. ജനകീയത, ആധുനികത, മാനവിക എന്നീ മൂന്ന് ആശയങ്ങളുടെ പരസ്പര ലയനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.പരീക്ഷകളില്‍ ജയിക്കാന്‍ മാത്രമല്ല ജീവിക്കാനും പഠിക്കണമെന്ന് മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ നിലവാരം വര്‍ധിക്കുന്നതിനനുസരിച്ച് മാനവികതയും വര്‍ധിക്കണം: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്
X

കൊച്ചി: വിദ്യാഭ്യാസം വര്‍ധിക്കുന്നതിനനുസരിച്ച് മാനവികതയും വര്‍ധിക്കണമെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ് അനിവാര്യമെന്നും മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. സംസ്ഥാന തല സ്‌കോള്‍ കേരള ദിനാഘോഷം എറണാകുളം ഗവ. എസ്ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം വിവരശേഖരണമല്ല വിദ്യാഭ്യാസം. വിവരശേഖരണം പ്രാഥമിക തലം മാത്രമാണ്. ശേഖരിക്കുന്ന വിവരങ്ങള്‍ അറിവുകളാക്കി മാറ്റണം. മനനവും അന്വേഷണവുമാണ് പഠനത്തിന്റെ ഭൂമിക. വിദ്യാഭ്യാസ നിലവാരം വര്‍ധിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടി വരുന്ന കാലമാണിത്. മറ്റുള്ളവരുടെ വേദന തിരിച്ചറിയുകയും ആ വേദന ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വിദ്യാഭ്യാസം നേടി എന്നു പറയാന്‍ കഴിയുക. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക തലം ആണ് മനസിലാക്കേണ്ടത്.

ആര്‍ജിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മനുഷ്യനിലുള്ള മാനവികമല്ലാത്ത ഭാവങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്. ജനകീയത, ആധുനികത, മാനവിക എന്നീ മൂന്ന് ആശയങ്ങളുടെ പരസ്പര ലയനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. പഠനം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന പ്രവൃത്തിയാണ്. സ്വരൂപിക്കുന്ന അറിവുകള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കണം. പരീക്ഷകളില്‍ ജയിക്കാന്‍ മാത്രമല്ല ജീവിക്കാനും പഠിക്കണമെന്ന് മന്ത്രി പറഞ്ഞു. വിദൂര വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും ഓപ്പണ്‍ സ്‌കൂള്‍ ശൃംഖലകളും പ്രചരിപ്പിക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് സ്‌കോള്‍ കേരള. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്ക് പഠനം സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ. വിവിധ കോഴ്‌സുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്‌കോള്‍ - കേരള വൈസ് ചെയര്‍മാന്‍ ഡോ.കെ മോഹന്‍കുമാര്‍ പറഞ്ഞു. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.സ്‌കോള്‍ കേരള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ എം ഖലീല്‍, സെക്രട്ടറി കെ പി പുരുഷോത്തമന്‍, കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, എസ്ആര്‍വി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ എന്‍ ബിജു പങ്കെടുത്തു.

Next Story

RELATED STORIES

Share it