Kerala

പറവൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പങ്കെടുത്തതിനെക്കുറിച്ച് വി ഡി സതീശന്‍ മറുപടി പറയണം: എസ്ഡിപിഐ

ആര്‍എസ്എസ് പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്് ഷമീര്‍ മാഞ്ഞാലി

പറവൂരിലെ ആര്‍എസ്എസ് പരിപാടിയില്‍  മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പങ്കെടുത്തതിനെക്കുറിച്ച് വി ഡി സതീശന്‍ മറുപടി പറയണം: എസ്ഡിപിഐ
X

കൊച്ചി :ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം പറവൂരില്‍ സംഘടിപ്പിച്ച ശോഭായാത്രയുടെ ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറിയും പറവൂര്‍ മുന്‍ നഗരസഭ ചെയര്‍പേഴ്‌സനുമായ വത്സല പ്രസന്നകുമാര്‍ നടത്തിയതിനെകുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മറുപടി പറയണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്് ഷമീര്‍ മാഞ്ഞാലി.

ആര്‍എസ്എസ് പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ട് .ആര്‍എസ്എസ് നേതാവ് ആര്‍ വി ബാബുവടക്കം ഒട്ടേറെ സംഘ്പരിവാര്‍ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ഉദ്ഘാടകയായത്. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് കഴിഞ്ഞാഴ്ച ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പറവൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തത്.അടിക്കടിയുണ്ടാവുന്ന സംഭവങ്ങളില്‍ ഇരുമുന്നണികളുടെയും ആര്‍എസ്എസ് വിരുദ്ധത കപടമാണെന്ന് തെളിയുന്നതായും ഷമീര്‍ മാഞ്ഞാലി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it