Kerala

തെരുവ് നായ ശല്യം:പ്രസ്താവനകളല്ല, അടിയന്തിര നടപടികളാണാവശ്യം : റോയ് അറക്കല്‍

തെരുവ് നായ്ക്കളെ നിയന്ത്രിക്കുക, മനുഷ്യ ജീവന്‍ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

തെരുവ് നായ ശല്യം:പ്രസ്താവനകളല്ല, അടിയന്തിര നടപടികളാണാവശ്യം : റോയ് അറക്കല്‍
X

കൊച്ചി :സംസ്ഥാനം നേരിടുന്ന വലിയ തോതിലുള്ള തെരുവ് നായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രസ്താവനകളല്ല, അടിയന്തിര നടപടികളാണാവശ്യമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ വ്യക്തമാക്കി.തെരുവ് നായ്ക്കളെ നിയന്ത്രിക്കുക, മനുഷ്യ ജീവന്‍ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃഗ സ്‌നേഹത്തിന്റെ പേരില്‍ രാജ്യത്തു പേപ്പട്ടികളെയും തെരുവ് നായകളെയും അലയാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതിന് പിന്നില്‍ വാക്‌സിന്‍ മാഫിയയുടെ പങ്ക് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ ഫണ്ട് ലഭിക്കുന്നത് എവിടെ നിന്നാണെന്ന് അദ്ദേഹം ചോദിച്ചു. വ്യാപകമായ തെരുവ് നായ ശല്യം തടയാന്‍ സര്‍ക്കാര്‍ കൈസെdkാള്ളുന്നു എന്ന് പറയുന്ന പദ്ധതികള്‍ സ്വാഗതാര്‍ഹമാണ് എന്നാല്‍ കേവല കടലാസ് പദ്ധതികളായി അവസാനിച്ചു പോകാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോര്‍ട്ട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍,വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ്, എസ്ഡിറ്റിയു ജില്ലാ കമ്മിറ്റി അംഗം പ്രിന്‍സ്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ്, കൊച്ചി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലറക്കല്‍, എറണാകുളം മണ്ഡലം പ്രസിഡന്റ് ഹാരിസ് ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it