- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഡ്വ.എ പൂക്കുഞ്ഞിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
സാമൂഹിക നീതിക്കുവേണ്ടി ഒരു പുരുഷായുസ് മുഴുവനും പോരാട്ടം നടത്തിയ മനുഷ്യസ്‌നേഹിയായിരുന്നു പൂക്കുഞ്ഞ് സാഹിബ്.

തിരുവനന്തപുരം: കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷനും സംവരണ സമുദായ മുന്നണിയുടെ സ്ഥാപക നേതാവുമായ അഡ്വ.എ പൂക്കുഞ്ഞിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. സാമൂഹിക നീതിക്കുവേണ്ടി ഒരു പുരുഷായുസ് മുഴുവനും പോരാട്ടം നടത്തിയ മനുഷ്യസ്‌നേഹിയായിരുന്നു പൂക്കുഞ്ഞ് സാഹിബ്. സാമൂഹിക സംവരണത്തെ അട്ടിമറിച്ച് മനുവാദികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണ്.
സംവരണ വിഷയത്തില്‍ ഒരു പടത്തലവനെപ്പോലെ പ്രവര്‍ത്തിച്ച അദ്ദേഹം ബിരുദ-ബിരുദാനന്തര കോഴ്‌സിന് സാമ്പത്തിക സംവരണം നല്‍കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി ഫയലിലാണ്. നാല് പതിറ്റാണ്ട് കാലം കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ത്യാഗ സന്നദ്ധതയും അര്‍പ്പണ മനോഭാവവും പോരാട്ട വഴികളിലെ തലമുറകള്‍ക്ക് എന്നും ഊര്‍ജ്ജമായിരിക്കും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും സമാധാനവുമുണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.