Kerala

നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രിച്ചില്ലെങ്കില്‍ കരിങ്കല്‍ ക്വാറി വാഹനങ്ങള്‍ ജനകീയമായി തടയും : എസ്ഡിപിഐ

നിര്‍മാണ വസ്തുക്കളുടെ വില കുറക്കണമെന്ന മുഖ്യമന്ത്രിയുടേയും ജില്ലാ കലക്ടറുടേയും അഭ്യര്‍ഥനയ്ക്ക് പുല്ലുവില പോലും ഇവര്‍ കല്‍പിച്ചിട്ടില്ല.മെറ്റല്‍, സിമന്റ്, മണല്‍ എന്നിവയുടെ വില ഓരോ ദിവസവും വര്‍ധിപ്പിക്കുകയാണ് കുത്തകകള്‍ ചെയ്യുന്നത്. അന്യായമായ വില വര്‍ധനവിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ അധികൃതരെ പല തവണ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല

നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രിച്ചില്ലെങ്കില്‍ കരിങ്കല്‍ ക്വാറി വാഹനങ്ങള്‍ ജനകീയമായി തടയും : എസ്ഡിപിഐ
X

കൊച്ചി : നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മെയ് 13 മുതല്‍ കരിങ്കല്‍ ക്വാറി വാഹനങ്ങള്‍ ജനകീയമായി തടയുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വ്യക്തമാക്കി. നിര്‍മാണ വസ്തുക്കളുടെ വില കുറക്കണമെന്ന മുഖ്യമന്ത്രിയുടേയും ജില്ലാ കലക്ടറുടേയും അഭ്യര്‍ഥനയ്ക്ക് പുല്ലുവില പോലും ഇവര്‍ കല്‍പിച്ചിട്ടില്ല.മെറ്റല്‍, സിമന്റ്, മണല്‍ എന്നിവയുടെ വില ഓരോ ദിവസവും വര്‍ധിപ്പിക്കുകയാണ് കുത്തകകള്‍ ചെയ്യുന്നത്.

അന്യായമായ വില വര്‍ധനവിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ അധികൃതരെ പല തവണ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല. ലോക്ക് ഡൗണ്‍ മൂലം പ്രയാസപ്പെടുന്ന സാധാരണക്കാരായ ജനങ്ങളെ കൊളള ചെയ്യുന്ന സമീപനം സ്വകാര്യ ഏജന്‍സികള്‍ അവസാനിപ്പിക്കണമെന്നും അതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വി എം ഫൈസല്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബുധനാഴ്ച മുതല്‍ കരിങ്കല്‍ ക്വാറി- ക്രഷര്‍ വാഹനങ്ങള്‍ ജനകീയമായി എസ്ഡിപിഐ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി

Next Story

RELATED STORIES

Share it