- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിനെതിരേ ജനകീയ പ്രതിരോധമുയരണം; സംസ്ഥാനവ്യാപകമായി എസ്ഡിപിഐ പ്രതിഷേധം
സംഘപരിവാര ഭീകരയ്‌ക്കെതിരായ പോരാട്ടത്തില്‍ വന്‍ജനപിന്തുണയാണ് എസ്ഡിപിഐക്ക് ലഭിച്ചുവരുന്നത്. പ്രതിഷേധ മാര്‍ച്ചുകളില്‍ പ്രകടമായ ജനപങ്കാളിത്തം ഇതിന്റെ തെളിവായിരുന്നു.
BY SDR4 Jan 2019 3:22 PM GMT
X
SDR4 Jan 2019 3:22 PM GMT
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ബിജെപിയും ആര്‍എസ്എസും നടത്തുന്ന ആസൂത്രിത ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി എസ്ഡിപിഐ പ്രതിഷേധം. എല്ലാ മണ്ഡലം തലങ്ങളിലും പ്രകടനവും പ്രതിഷേധ യോഗങ്ങളും ചേര്‍ന്നു. സംഘപരിവാര ഭീകരയ്‌ക്കെതിരായ പോരാട്ടത്തില്‍ വന്‍ജനപിന്തുണയാണ് എസ്ഡിപിഐക്ക് ലഭിച്ചുവരുന്നത്. പ്രതിഷേധ മാര്‍ച്ചുകളില്‍ പ്രകടമായ ജനപങ്കാളിത്തം ഇതിന്റെ തെളിവായിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ നടത്തുന്ന വ്യാപകമായ അക്രമങ്ങളേയും കലാപശ്രമങ്ങളേയും ജനകീയ പ്രതിരോധത്തിലൂടെ പരാജയപ്പെടുത്തിയവരെ പാര്‍ട്ടി അഭിനന്ദിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പ്രതിഷേധ യോഗങ്ങളില്‍ സംസാരിച്ചു. അക്രമണത്തിന് ഇരയായവര്‍ പരാതി നല്‍കണമെന്നും ആസൂത്രിത ആക്രമണം നടത്തിയവര്‍ക്കെതിരേ ആഭ്യന്തരവകുപ്പ് കര്‍ശന നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലേതു പോലെ നിസാരസംഭവങ്ങള്‍ മറയാക്കി ആസൂത്രിത കലാപങ്ങള്‍ സംഘടിപ്പിക്കുന്ന ആര്‍എസ്എസും ബിജെപിയും കേരളത്തിലും ഇത്തരം നീക്കങ്ങള്‍ നടത്തുന്നതിനെതിരേ പൊതുസമൂഹം ശക്തമായി രംഗത്തുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിന്റെ മറവില്‍ ആസുത്രിത അക്രമം നടത്തിയ ആര്‍എസ്എസ് അക്രമകാരികളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. സംഘപരിവാരത്തിന്റെ കലാപശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കും. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദീന്‍ തച്ചോണം, ജില്ലാഭാരവാഹികളായ അഷ്‌റഫ് പ്രാവച്ചമ്പലം, അബ്ദുസലാം വേലുശേരി, ഷബീര്‍ ആസാദ് സംസാരിച്ചു.
Next Story
RELATED STORIES
കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്‍ക്കും...
21 Dec 2024 10:35 AM GMTസ്ലാബ് തകര്‍ന്നു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
21 Dec 2024 10:12 AM GMTകാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടു കുട്ടികളടക്കം...
21 Dec 2024 10:04 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി
21 Dec 2024 8:45 AM GMT